Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെ വേണ്ടെന്ന് വെയ്ക്കാനോ ഒഴിവാക്കാനോ നാദിർഷയ്ക്കാകില്ല!

ദിലീപിനെ വേണ്ടെന്ന് വെയ്ക്കാനോ ഒഴിവാക്കാനോ നാദിർഷയ്ക്കാകില്ല!
, വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (12:08 IST)
ദിലീപ്- നാദിർഷ കൂട്ടുകെട്ട് സിനിമയ്ക്ക് വെളിയിൽ തുടങ്ങിയതാണ്. ഇരുവരും ഒരുമിച്ച് സിനിമ ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നീട് നാദിർഷ ആ സിനിമ വേണ്ടെന്ന് വെച്ചെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ, തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനിൽനിന്നു ദിലീപ് ഒഴിവായെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് നാദിർഷ. 
 
ദിലീപ് പിന്മാറിയതല്ല. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. തൊണ്ണൂറുകാരനായ കഥാപാത്രത്തെയായിരുന്നു ദിലീപ് അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, കമ്മാരസംഭവത്തിൽ ഇതേ രൂപം വന്നതിനാൽ, അടുത്ത് തന്നെ അങ്ങനെത്തെ മറ്റൊരു സിനിമ കൂടി വെണ്ടെന്ന് വെയ്ക്കുകയായിരുന്നു. പകരം മറ്റൊരു പ്രമുഖ നടൻ തൊണ്ണൂറുകാരനായി ചിത്രത്തിൽ എത്തും. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം കൂടിയാണിത്. ഇപ്പോഴും ദിലീപ് ചിത്രത്തിന്റെ ഭാഗമാണ്. കാരണം ഈ  സിനിമയുടെ നിർമാണം ദിലീപ് ആണ്.’ – നാദിർഷ മനോരമ ഓൺലൈനോട് വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് വർഷം താൻ ആർ എസ് എസ് ശാഖയിൽ പോയിട്ടുണ്ടെന്ന് സംവിധായകൻ ലാൽജോസിന്റെ വെളിപ്പെടുത്തൽ