രണ്ട് വർഷം താൻ ആർ എസ് എസ് ശാഖയിൽ പോയിട്ടുണ്ടെന്ന് സംവിധായകൻ ലാൽജോസിന്റെ വെളിപ്പെടുത്തൽ

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (16:04 IST)
താൻ ഒന്നു രണ്ട് വർഷം ആർ എസ് എസ്  ശഖയിൽ പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തി മലയാളികളുടെ പ്രിയ സംവിധായകൻ ലാൽജോസ്. തന്റെ ഉള്ളിൽ കഥകൾ വളർന്നതിന് പിന്നിൽ ആർ എസ് എസിനും പങ്കുണ്ട് എന്നാണ് ലാൽജോസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിനു ലാൽ ജോസ് നൽകിയ അഭികുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉള്ളത്.
 
അഭിമുഖത്തിൽ ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ ‘എൻ എസ് എസ് ഹൈസ്കൂളിൽ പടിക്കുന്ന കാലത്ത് വെള്ളിയാഴ്ചകളിൽ സഹപാടികൾ ശാഖയിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലേയും മഹാഭാരതത്തിലേയുമെല്ലാം നല്ല കഥകൾ അവിടെനിന്നും കേൾക്കാം എന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു.
അങ്ങനെയാണ് ഞാനും ശാഖയിലേക്ക് പോകാം എന്ന് തീരുമാനിച്ചത്. അന്നേ കഥകൾ കേൾക്കാൻ ഇഷ്ടമായിരുന്നതിനാൽ ഒന്നുരണ്ടു വർഷം ശാഖയിൽ പോയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ദിലീപ് നായകനാവില്ല; നാദിര്‍ഷ ചിത്രത്തില്‍ ബിജു മേനോന്‍ !