Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്തിന് എന്താ ചായക്കടയില്‍ കാര്യം ? ഇത് കേരള രജനി, വൈറല്‍ ചിത്രത്തിന് പിന്നില്‍

Nadirshah Rajinikanth kerala Rajinikanth

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (09:11 IST)
ഒറ്റനോട്ടത്തില്‍, രജനികാന്ത് എന്താ ചായക്കടയില്‍ എന്ന് ചോദിക്കും പോകും. ഫോര്‍ട്ട് കൊച്ചിയിലെ ചായക്കടയില്‍ രജനിയുടെ രൂപസാദൃശ്യമുള്ള ഒരു ഒരാളുണ്ട് അദ്ദേഹമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. 23 വര്‍ഷത്തോളമായി ചായക്കട നടത്തിവരുന്ന സുധാകര പ്രഭുവാണ് ഇത്. നടന്‍ നാദിര്‍ഷ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഒപ്പമുള്ള ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ട് തന്നെ സംഗതി വൈറലായി മാറി. ദേശീയ മാധ്യമങ്ങള്‍ വരെ കൊച്ചിയിലെ ചായക്കടക്കാരനായ സുധാകര പ്രഭുവിനെ വാര്‍ത്തയാക്കി.
 
സുധാകര പ്രഭുവിന്റെ ചായക്കട എവിടെയാണെന്ന് ചോദിച്ചാല്‍, ഫോര്‍ട്ട് കൊച്ചിയിലെ പോലീസ് സ്റ്റേഷന്‍ റോഡിലാണ് 63 കാര്‍ ടീ സ്റ്റാള്‍. മുഖത്തൊരു ചിരിയുമായി അവിടെ ഉണ്ടാകും ചായക്കടയിലെ രജനികാന്ത്. നെറ്റി, മുടി എന്നിവയ്ക്ക് നിറം നല്‍കുന്നത് നിര്‍ത്തിയതോടെയാണ് ആളുകള്‍ രജനികാന്തുമായുള്ള രൂപ സാദൃശ്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ തുടങ്ങിയതെന്ന് സുധാകര പ്രഭു പറയുന്നു.
സോഷ്യല്‍ മീഡിയയിലെ രജനികാന്ത് ആയി മാറിയതോടെ ജപ്പാനീസ് ടൂറിസ്റ്റുകാര്‍ പോലും തന്നോടൊപ്പം സെല്‍ഫി എടുക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കടയിലെത്തുന്ന ഓരോരുത്തരും ചായ കുടിക്കുന്നതിനോടൊപ്പം തന്നെയും ഒന്ന് നോക്കുന്നുണ്ടെന്ന് ഇപ്പോള്‍ സുധാകര പ്രഭു പറയുന്നു . ചിത്രീകരണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയ നാദിര്‍ഷക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല.
 
 
 
  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്നില്‍ നയന്‍താരയും സാമന്തയും, ജനപ്രീതിയില്‍ ആദ്യ പത്തില്‍ ഈ നടിമാര്‍ !