Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേദിയില്‍ പൊട്ടിക്കരഞ്ഞ് ശ്രേയ ഘോഷാല്‍, വീഡിയോ

Indian Idol Season 14 is here to entertain  Shreya Ghoshal

കെ ആര്‍ അനൂപ്

, ശനി, 14 ഒക്‌ടോബര്‍ 2023 (15:22 IST)
ഒരു പ്രമുഖ റിയാലിറ്റി ഷോയുടെ വേദിയില്‍ വിധികര്‍ത്താവായെത്തിയ ഗായിക ശ്രേയ ഘോഷാല്‍ പൊട്ടിക്കരയുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. ഒരു സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയ്ക്ക് എത്തിയതായിരുന്നു ഗായിക.
കാഴ്ച പരിമിതിയുള്ള മേനുക പൗഡേല്‍ എന്ന ഗായിക വേദിയിലെത്തി ഗാനം ആലപിച്ചു തുടങ്ങുമ്പോള്‍ തന്നെ ശ്രേയ അതിലേക്ക് അലിഞ്ഞുചേരുന്നത് കാണാം. മത്സരാര്‍ഥിയുടെ പ്രകടനം കണ്ടപ്പോള്‍ ശ്രേയയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.വികാരാധീനയാകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 എ.ആര്‍.റഹ്‌മാന്റെ സംഗീതത്തില്‍ ലതാ മങ്കേഷ്‌കര്‍,ഉദിത് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച 'ഓ പാലന്‍ ഹാരേ'എന്ന ഗാനമാണ് മേനക പാടിയത്. ശ്രേയയെ മാത്രമല്ല മറ്റു വിധികര്‍ത്താക്കളായ വിശാല്‍ ദദ്ലാനിയും കുമാര്‍ സാനുവും എഴുന്നേറ്റുനിന്ന് കയ്യടിക്കുകയും ചെയ്തു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കണ്ണൂര്‍ സ്‌ക്വാഡ്' ഇതുവരെ എത്ര നേടി?15 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്