Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമല്‍ ഹാസന്റെ ഭാര്യയാകാന്‍ ഗൗതമിയും മീനയും ഇല്ല,ദൃശ്യം 2 തമിഴ് റീമേക്കില്‍ നായിക നദിയ മൊയ്തു

കമല്‍ ഹാസന്റെ ഭാര്യയാകാന്‍ ഗൗതമിയും മീനയും ഇല്ല,ദൃശ്യം 2 തമിഴ് റീമേക്കില്‍ നായിക നദിയ മൊയ്തു

കെ ആര്‍ അനൂപ്

, വെള്ളി, 2 ജൂലൈ 2021 (09:05 IST)
'ദൃശ്യം 2' തമിഴ് റീമേക്കിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് തമിഴ് സിനിമാലോകം. കമല്‍ ഹാസന്‍ നായകനായെത്തിയ ആദ്യഭാഗത്തില്‍ ഗൗതമിയായിരുന്നു നായികയായി എത്തിയത്.കമലിന്റെ നായികയായി ഇത്തവണ ഗൗതമി ഉണ്ടാകില്ല. പകരം മീനയുടെ പേരായിരുന്നു ഈ വേഷത്തിനായി ഉയര്‍ന്നുകേട്ടത്. ഇപ്പോഴിതാ പാപനാശം 2ല്‍ നായികയായി നദിയ മൊയ്തു എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നാദിയയ്ക്കൊപ്പം കമല്‍ സ്‌ക്രീന്‍ സ്പേസ് പങ്കിടുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകരും. 'ദൃശ്യം 2' ന്റെ തെലുങ്ക് റീമേക്കില്‍ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നാദിയ എത്തിയത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം വൈകാതെ തന്നെ ഒ.ടി.ടി റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനിയുടെ 'അണ്ണാത്തെ' ദീപാവലിയ്ക്ക് തന്നെ, തീയറ്റര്‍ റിലീസുമായി നിര്‍മാതാക്കള്‍ മുന്നോട്ട് !