Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെലിഞ്ഞിരിക്കുന്ന പെൺകുട്ടികളെയാണ് ഇഷ്ടം, തടിവെച്ചാൽ ഡിവോഴ്സ് ചെയ്യും! വെളിപ്പെടുത്തി കുട്ടി പത്മിനി

മെലിഞ്ഞിരിക്കുന്ന പെൺകുട്ടികളെയാണ് ഇഷ്ടം, തടിവെച്ചാൽ ഡിവോഴ്സ് ചെയ്യും! വെളിപ്പെടുത്തി കുട്ടി പത്മിനി

നിഹാരിക കെ എസ്

, തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (10:18 IST)
80 കളിൽ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ തിളങ്ങിയ നടിയാണ് അമല. തെലുങ്ക് സൂപ്പർ താരം നാഗാർജുനയുമായുള്ള വിവാഹത്തോടെയാണ് അമല അഭിനയത്തിൽ നിന്നും മാറി നിന്നത്. 1987ൽ കിരായി ദാദ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ പരിചയം സൗഹൃദമായി മാറി. വിവാഹിതനായ നാഗാർജുന ഇതിനിടെ ഡിവോഴ്സ് നേടി. പിന്നാലെ, അമലയുടെ കൂടുതൽ അടുത്തു. അധികം വൈകാതെ വിവാഹവും നടന്നു.   
 
വിവാഹത്തിന് മുമ്പ് നാഗാർജുന അമലയ്ക്ക് മുന്നിൽ നിബന്ധന വച്ചിരുന്നാതായാണ് നടി കുട്ടി പത്മിനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. നാഗാർജുനയ്ക്ക് സ്ത്രീകൾ മെലിഞ്ഞിരിക്കുന്നതാണ് ഇഷ്ടം. തന്റെ ഭാര്യ അങ്ങനെയാവണം എന്നാണ് നടൻ ആഗ്രഹിച്ചത്. ഇക്കാര്യം അമലയോട് പറയുകയും ചെയ്തിരുന്നുവെന്നാണ് കുട്ടി പത്മിനി പറയുന്നത്. 
 
തടി കൂട്ടുകയില്ലെന്നും ഇപ്പോഴുള്ളത് പോലെ ശരീരം നിലനിർത്തണം എന്നുമാണ് നാഗാർജുന വിവാഹത്തിന് മുമ്പ് അമലയ്ക്ക് മുന്നിൽ വച്ച നിബന്ധന. അങ്ങനെ ചെയ്തില്ലെങ്കിൽ തങ്ങളുടെ ബന്ധം വിവാഹമോചനത്തിൽ പോലും അവസാനിച്ചേക്കാം എന്നും നടൻ പറഞ്ഞിരുന്നു. ഏതായാലും അമലയെ ഇപ്പോഴും കാണാൻ പഴയത് പോലെ തന്നെയുണ്ട്. അതേ ലുക്ക്.
 
അതിനാൽ അമല ഇപ്പോഴും ആ വാക്ക് തുടരുകയാണ്. വിവാഹം കഴിഞ്ഞ് 30 വർഷത്തോളമായിട്ടും ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും അമല തന്റെ ഭാരം നിലനിർത്തുന്നുണ്ട് എന്നാണ് കുട്ടി പത്മിനി ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവർ അസ്വസ്ഥരാണ്': ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരില്ലെന്ന് അഭിരാമി