Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗ്മയുടേയും ജ്യോതികയുടേയും അമ്മ ഒരാള്‍; ഈ താരങ്ങള്‍ തമ്മിലുള്ള ബന്ധം ഇങ്ങനെ

നഗ്മയുടേയും ജ്യോതികയുടേയും അമ്മ ഒരാള്‍; ഈ താരങ്ങള്‍ തമ്മിലുള്ള ബന്ധം ഇങ്ങനെ
, തിങ്കള്‍, 16 മെയ് 2022 (12:39 IST)
സൂപ്പര്‍താരങ്ങളായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം സിനിമ പ്രേക്ഷകരില്‍ പലര്‍ക്കും അറിയില്ല. ജ്യോതിക സദന്‍ ശരവണന്‍ എന്നാണ് ജ്യോതികയുടെ മുഴുവന്‍ പേര്. 1978 ഒക്ടോബര്‍ 18 നാണ് ജ്യോതികയുടെ ജനനം. ജ്യോതികയുടെ ഹാഫ് സിസ്റ്ററാണ് നഗ്മ.
 
പഞ്ചാബ് സ്വദേശി ചന്ദര്‍ സദാന ജ്യോതികയുടെ പിതാവ്. സിനിമ നിര്‍മാതാവ് കൂടിയാണ് ചന്ദര്‍. ജ്യോതികയുടെ അമ്മയുടെ പേര് സീമ സദാന എന്നാണ്. മഹാരാഷ്ട്ര സ്വദേശിയാണ് സീമ. ചന്ദറിനെ വിവാഹം കഴിക്കും മുന്‍പ് സീമ മറ്റൊരു വിവാഹം കഴിച്ചിരുന്നു. സീമയുടെ രണ്ടാം വിവാഹമായിരുന്നു ചന്ദറുമായി ഉള്ളത്. ബിസിനസുകാരനായ അരവിന്ദ് മൊറാര്‍ജിയാണ് സീമയുടെ ആദ്യ പങ്കാളി. ഈ ബന്ധത്തില്‍ പിറന്ന മകളാണ് നടി നഗ്മ.
 
നന്ദിത എന്നായിരുന്നു ജനനസമയത്ത് നഗ്മയുടെ പേര്. സിനിമയിലെത്തിയ ശേഷമാണ് പേര് മാറ്റിയത്. നഗ്മ ജനിച്ചതിനു പിന്നാലെ സീമയും അരവിന്ദ് മൊറാര്‍ജിയും വിവാഹമോചിതരായി. അതിനുശേഷമാണ് ചന്ദര്‍ സാദനയെ സീമ വിവാഹം കഴിച്ചത്. നഗ്മയും ജ്യോതികയും കുടുംബ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. രണ്ട് പേരും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.
 
ജ്യോതികയ്ക്ക് നഗ്മ ചേച്ചിയാണ്. ജോയേക്കാള്‍ നാല് വയസ് കൂടുതലാണ് നഗ്മയ്ക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച് ഇറ