Publish Date: Mon, 18 Apr 2022 (14:59 IST)
Updated Date: Mon, 18 Apr 2022 (15:02 IST)
ഒമര്‍ ലുലു അടുത്തതായി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടിയാണ്.നല്ല സമയം എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരുങ്ങുകയാണ്. സിനിമയില്‍ അഭിനയിക്കാന്‍ പുതുമുഖ നായികമാരെ നിര്‍മ്മാതാക്കള്‍ തേടുന്നു.പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു.
തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ സംസാരശൈലികളില്‍ ഏതെങ്കിലും ഒന്നെങ്കിലും കൈകാര്യം ചെയ്യാനുള്ള കഴിവുള്ളവര്‍ക്കാണ് അവസരം. 18- 23 ആണ് പ്രായപരിധി. രണ്ട് നായികാ കഥാപാത്രങ്ങളിലേക്കാണ് ഓഡിഷന്‍. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് ഓഡിഷനില്‍ പങ്കെടുക്കാം എന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
തൃശൂരിലെ ഹോട്ടല്‍ പേള്‍ റിജന്‍സിയില്‍ രാവിലെ 10:30 മുതല്‍ വൈകുന്നേരം 5:30 വരെയാണ് ഓഡിഷന്‍.