Webdunia - Bharat's app for daily news and videos

Install App

‘ഞാന്‍ വീരിനെ കല്ല്യാണം കഴിക്കാന്‍ ഒരു കാരണമുണ്ട് ’: വെളിപ്പെടുത്തലുമായി നമിത

‘കല്യാണം കഴിക്കുമോ എന്ന് വീര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി’: വെളിപ്പെടുത്തലുമായി നമിത

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (12:14 IST)
നമിതയും നടന്‍ വീരും തമ്മിലുള്ള വിവാഹം നടന്നത് ആഴ്ചകള്‍ക്ക് മുന്‍പാണ്. സന്തോഷമായ കുടുംബ ജീവിതം നയിച്ചുവരികയാണ് ഇപ്പോള്‍ നമിത. അതിനിടയില്‍ വീര്‍ തന്നോട് പ്രണയം പറഞ്ഞ അനുഭവത്തെ പറ്റി താരം പറയുകയുണ്ടായി. ഒരു അഭിമുഖത്തിലാണ് നമിത ഇത് വെളിപ്പെടുത്തിയത്. 
 
പല നടന്മാര്‍ക്കുമൊപ്പമുള്ള പ്രണയ ഗോസിപ്പുകളും പ്രചരിയ്ക്കുന്നതിനിടെ, പെട്ടന്നാണ് നമിത വീരുമായുള്ള വിവാഹം വെളിപ്പെടുത്തിയത്. തന്റെ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് വീരിനെ ആദ്യമായി കണ്ടുമുട്ടിയത്. എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള പെരുമാറ്റമാണ് വീരില്‍ എനിക്കിഷ്ടപ്പെട്ടത്. 
 
വളരെ പെട്ടന്ന് ഞങ്ങള്‍ സുഹൃത്തുക്കളായി. ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങള്‍ പലതും പറഞ്ഞും പങ്കുവച്ചും സൗഹൃദം കൊണ്ടു നടന്നു. പിന്നീട് ഒരു ദിവസം വീര്‍ എന്നെ കാന്റില്‍ ലൈറ്റ് ഡിന്നറിന് ക്ഷണിച്ചു. ഒരു ബീച്ചിലായിരുന്നു അത്. 
 
അവിടെ വച്ച് വീര്‍ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.അതിന് ശേഷം ഞാന്‍ വീരിനെ കൂടുതല്‍ മനസ്സിലാക്കി. മനസ്സിലാക്കുന്തോറും ഇഷ്ടം കൂടി. വീരിനെ എന്റെ ജീവിത പങ്കാളിയായി ലഭിച്ചതില്‍ വളരെ അധികം സന്തോഷവതിയാണെന്നും നമിത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments