Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്നെ അനാവശ്യമായി നടി അക്രമിക്കപ്പെട്ട കേസിലേക്ക് വലിച്ചിഴച്ചു; മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി നമിത പ്രമോദ്

തന്നെ അനാവശ്യമായി നടി അക്രമിക്കപ്പെട്ട കേസിലേക്ക് വലിച്ചിഴച്ചു; മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി നമിത പ്രമോദ്
, ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (12:37 IST)
അനാവാശ്യമായി നടി അക്രമിക്കപ്പെട്ട കേസിലേക്ക് മാധ്യമങ്ങൾ തന്നെ വലിച്ചിഴച്ചുവെന്ന് നടി നമിത പ്രമോദ്. വ്യജവാർത്ത മനോ വിഷമം ഉണ്ടാക്കി കുടുംബത്തിന്റെ പിന്തുണയാണ് ഇതിൽ നിന്നും മറികടക്കാൻ സഹായിച്ചത്. വർത്തകൾ നൽകുമ്പോൽ മാധ്യമങ്ങൾ നീതിബോധം പാലിക്കനമെന്നും നമിത പറഞ്ഞു.
 
ഒരാളെ കുറിച്ച് വാർത്ത നൽകുമ്പോൾ അത് ശരിയാണോ എന്ന് മാധ്യമങ്ങൾ പരിശോധിക്കണം. ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതുപോലെയാണ് തനിക്ക് കേസിൽ പങ്കുള്ളതായി മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും നമിത കേരള കൌമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 
 
നടി അക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ നടൻ ദിലീപിനോടൊപ്പം ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചുട്ടുള്ള യുവ നടിയുടെ അക്കൌണ്ടിലേക്ക് കോടികൾ എത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് നമിതാ പ്രമോദാണെന്ന തരത്തിലാണ് വ്യാജ വാർത്തകൾ പ്രചരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയറാമിന്‍റെ പുതിയ സിനിമ ‘ലോനപ്പന്‍റെ മാമോദീസ’, അന്ന രേഷ്‌മ രാജന്‍ നായിക