Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

"എൻ്റെ ക്രഷ്" ഒരു ആണായിരുന്നെങ്കിൽ ഞാൻ അവരെ പ്രെപ്പോസ് ചെയ്തേനെ: നമിത പ്രമോദ്

Namitha pramod
, ചൊവ്വ, 23 ഓഗസ്റ്റ് 2022 (20:01 IST)
ഏറെ കാലമായി മലയാളത്തിൽ തിളങ്ങി നിൽക്കുകയായിരുന്നെങ്കിലും 2020ൽ പുറത്തിറങ്ങിയ അൽ മല്ലു എന്ന സിനിമയ്ക്ക് ശേഷം സിനിമയിൽ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു മലയാളികളുടെ പ്രിയ നടിയായ നമിത പ്രമോദ്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം ഇപ്പോൾ. തിരിച്ചുവരവിൻ്റെ ഭാഗമായി ഒരു അഭിമുഖത്തിനിടെ നമിത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
 
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് തനിക്ക് ക്രഷ് തോന്നിയ താരത്തെ പറ്റി നമിത തുറന്ന് പറഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി അനുഷ്ക ഷെട്ടിയാണെന്നും അവരോട് തനിക്ക് ക്രഷ് തോന്നിയിടുണ്ടെന്നും നമിത പറഞ്ഞു. താനൊരു ആണായിരുന്നെങ്കിൽ താരത്തെ പ്രെപ്പോസ് ചെയ്യുമായിരുന്നുവെന്നും അനുഷ്കയുടെ സംസാര രീതിയും ചിരിയുമെല്ലാം തനിക്കേറെ ഇഷ്ടമാണെന്നും നമിത പറഞ്ഞു.
 
ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിർഷ സംവിധായം ചെയ്യുന്ന ഈശോ എന്ന സിനിമയാണ് നമിതയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മറ്റ് ചില ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേബിൾ ടിവിയെ മറികടന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ, തിയേറ്ററുകൾക്ക് മാത്രമല്ല സാറ്റലൈറ്റ് ചാനലുകൾക്കും ഭീഷണി