Publish Date: Thu, 05 Nov 2020 (20:01 IST)
Updated Date: Thu, 05 Nov 2020 (20:03 IST)
അഭിനയം പോലെ തന്നെ യാത്രകളെയും ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് നമിത പ്രമോദ്. അഭിനയത്തോട് പാഷനാണെങ്കില്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് യാത്രയോടാണെന്നാണ് നടി പറയുന്നത്. എന്നാൽ വിമാന യാത്രകളോട് താരത്തിന് അത്ര താല്പര്യമില്ല. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നമിത.
വിദേശയാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും രാജ്യത്തിനകത്തുള്ള മനോഹരമായ സ്ഥലങ്ങള്‍ കാണാനാണ് കൂടുതൽ ഇഷ്ടമെന്നാണ് താരം പറയുന്നത്. വിമാനയാത്ര എനിക്ക് അത്രയ്ക്ക് താത്പര്യമില്ല. 12-13 മണിക്കൂര്‍ വരെ യാത്രചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മാത്രമല്ല, വിമാനത്തില്‍ കയറിയാല്‍ താന്‍ പെട്ടന്ന് ഉറങ്ങിപോകുമെന്നുമാണ് നമിത പറയുന്നത്. യൂറോപ്പ് മുഴുവന്‍ ചുറ്റിക്കറങ്ങണമെന്നതാണ് വലിയ ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു.