Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

വിജയ് രാഷ്ട്രീയത്തിലേക്ക്?, ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെന്ന് റിപ്പോർട്ട്

വിജയ്
, വ്യാഴം, 5 നവം‌ബര്‍ 2020 (18:24 IST)
തമിഴ് സൂപ്പർസ്റ്റാർ വിജയ് സജീവ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. ഫാൻസ് അസോസിയേഷന്റെ പേര് മാറ്റി രാഷ്ട്രീയ സംഘടനയാക്കി മാറ്റുവാൻ വിജയ്‌യുടെ പിതാവ് എസ്‌ എ ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയതായാണ് റിപ്പോർട്ടുകൾ. ചന്ദ്രശേഖറിന്റെ പേരാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നൽകിയിട്ടുള്ളത്.
 
പാർട്ടിയുടെ പ്രസിഡന്റായി പത്മനാഭൻ ട്രഷറർ ആയി ശോഭ എന്നിവരുടെയും പേരുകൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അഖിലേന്ത്യ ദളപതി വിജയ് മക്കൾ യെക്കം എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്യാൻ നീക്കം നടക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം വിജയ്‌യുടെ മുൻകൈയിൽ ഇങ്ങനൊരു നീക്കം നടന്നിട്ടില്ലെന്നാണ് നടന്റെ പി‌ആർഒ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷോർട്ട് ഹെയറിൽ കൂളായി ജ്യോതിർമയി, കൂട്ടിന് നസ്രിയയും!