Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്തു ചെയ്യാനാണ്, പറയുന്നത് പച്ചക്കള്ളം; മടുപടിയുമായി നാന പടേക്കർ

നൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്തു ചെയ്യാനാണ്, പറയുന്നത് പച്ചക്കള്ളം; മടുപടിയുമായി നാന പടേക്കർ

നൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്തു ചെയ്യാനാണ്, പറയുന്നത് പച്ചക്കള്ളം; മടുപടിയുമായി നാന പടേക്കർ
, വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (08:37 IST)
ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് നാനാ പടേക്കർ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന തനുശ്രീയുടെ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. എന്നാൽ ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി നാന പടേക്കർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്വകാര്യചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് നാനാ പടേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
'നൂറോളം പേരുടെ മുന്നില്‍ വെച്ച ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ എന്റെ തൊഴില്‍ ചെയ്യും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ' നാന പടേക്കര്‍ പറഞ്ഞു.
 
സൂം ടീവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനുശ്രീ നാനാ പടേക്കറുടെ പേര് വെളിപ്പെടുത്തിയത്. പൊട്ടിച്ചിരിച്ചു കൊണ്ടാണ് പടേക്കര്‍ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.  പത്ത് വര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും എന്നാല്‍ ആരും തന്നെ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും തനുശ്രീ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ ജീവിതത്തിലെ നിർണായകമായ പഠന കാലമാണിത്: ലൂസിഫറിനെക്കുറിച്ച് പൃഥ്വി പറയുന്നു!