മോഹന്‍ലാല്‍ സഹനടനാണോ? ആരാധകര്‍ക്ക് കലിപ്പ്!

Webdunia
ബുധന്‍, 15 നവം‌ബര്‍ 2017 (15:32 IST)
മികച്ച സഹനടനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നന്ദി പുരസ്കാരം മോഹന്‍ലാലിന് ലഭിക്കുമ്പോള്‍ കേരളത്തിലെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അത്ര സന്തോഷമില്ല. മോഹന്‍ലാല്‍ സഹനടനാണോ എന്ന ചോദ്യമാണ് അവരുടെ മനസിനെ മഥിക്കുന്നത്.
 
ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലെ സത്യം എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയതിനാണ് മോഹന്‍‌ലാലിന് സഹനടനുള്ള പുരസ്കാരം ലഭിച്ചത്. അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ജൂനിയര്‍ എന്‍ ടി ആറിനും ലഭിച്ചു.
 
മോഹന്‍ലാലിനും ജൂനിയര്‍ എന്‍ ടി ആറിനും ആ ചിത്രത്തില്‍ തുല്യ വേഷമായിരുന്നു. രണ്ടുപേരും നായകന്‍‌മാര്‍. കൂട്ടത്തില്‍ പെര്‍ഫോമന്‍സ് കൊണ്ട് തെലുങ്ക് ജനതയെപ്പോലും വിസ്മയിപ്പിച്ചത് മോഹന്‍ലാലും.
 
പലതരത്തിലുള്ള അഭിനയവും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും സ്വാഭാവികവും കരുത്തുറ്റതുമായ പ്രകടനം തെലുങ്ക് ദേശത്തെ ജനങ്ങള്‍ ആദ്യമായി അനുഭവിക്കുന്നത് മോഹന്‍ലാലിലൂടെയാണ്. അതോടെ അവിടെ മോഹന്‍ലാലിന് ഫാന്‍സ് ക്ലബുകള്‍ പോലുമുണ്ടായി. പിന്നീട് പുലിമുരുകന്‍റെ തെലുങ്ക് പതിപ്പായ മന്യം പുലിയും തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
 
ചിരഞ്ജീവിക്കും വെങ്കിടേഷിനും നാഗാര്‍ജ്ജുനയ്ക്കുമൊപ്പമാണ് ഇപ്പോള്‍ മോഹന്‍ലാലിന് തെലുങ്ക് ജനത സ്ഥാനം കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. എന്നാല്‍ താരസൂര്യനായ മോഹന്‍ലാലിന് സഹനടനുള്ള അവാര്‍ഡ് നല്‍കിയത് ഇപ്പോഴും ആരാധകര്‍ക്ക് അത്ര ദഹിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണകൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും

ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

അടുത്ത ലേഖനം
Show comments