Select Your Language

Notifications

webdunia
webdunia
webdunia
webdunia

സസ്പെൻസ് നിറച്ച് ട്രെയിലർ; നാരായണീന്റെ മൂന്നാണ്‍മക്കള്‍ ഫെബ്രുവരി 7ന് തിയേറ്ററുകളിലേക്ക്

സസ്പെൻസ് നിറച്ച് ട്രെയിലർ; നാരായണീന്റെ മൂന്നാണ്‍മക്കള്‍ ഫെബ്രുവരി 7ന് തിയേറ്ററുകളിലേക്ക്

നിഹാരിക കെ.എസ്

, ശനി, 1 ഫെബ്രുവരി 2025 (09:45 IST)
കഴിഞ്ഞ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നായ ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
 
തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. സിനിമയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നാട്ടിന്‍പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ. പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
 
കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഷാൾ ഇട്ടില്ലെങ്കിൽ ദിവ്യ കുട്ടി ഷാളെവിടെ എന്ന് ചോദിക്കുന്ന ആളായിരുന്നു വിനീത്'