Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോവിനോ തോമസിന്റെ നരി വേട്ടയുടെ ചിത്രീകരണം ആരംഭിച്ചു; ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍

narivetta

anoop

, വ്യാഴം, 1 ഓഗസ്റ്റ് 2024 (15:59 IST)
ടോവിനോ തോമസിന്റെ നരി വേട്ടയുടെ ചിത്രീകരണം ആരംഭിച്ചു. ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസന്‍, യുഎഇയിലെ ബില്‍ഡിംഗ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അനുരാജ് മനോഹറാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവ എഴുത്തുകാരനും കഥാകൃത്തുമായ അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
തമിഴ് താരം ചേരന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധവ് ഗാഡ്ഗില്ലിന്റെ റിപ്പോര്‍ട്ട് ഇനിയും അവഗണിക്കുന്നത് ദയനീയമാണെന്ന് നടി രചന നാരായണന്‍കുട്ടി