അക്കാര്യങ്ങളെല്ലാം എന്നെ പഠിപ്പിച്ചത് രഞ്ജിനി ചേച്ചിയാണ്: നസ്രിയ
ചില സാഹചര്യങ്ങൾ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്നും...
Publish Date: Sat, 28 Jul 2018 (13:34 IST)
Updated Date: Sat, 28 Jul 2018 (13:35 IST)
ടി വി ഷോകളിൽ ആങ്കറായാണ് നസ്രിയ എത്തിയത്. മിനിസ്ക്രീനിൽ നിന്നുമാണ് നസ്രിയ ബിഗ് സ്ക്രീനിലേക്കെത്തിയത്. വിവാഹത്തിന് ശേഷം ഒരിടവേളയെടുത്ത് മാറി നിന്ന നസ്രിയ തിരിച്ചുവന്ന ചിത്രമാണ് ‘കൂടെ’.
ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ഇതിനിടെ ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്നെ സഹായിച്ചവരെ കുറിച്ചെല്ലാം നസ്രിയ പറയുന്നുണ്ട്. ആങ്കറായ സമയത്ത് കൂടെയുണ്ടായിരുന്നവർ ആരൊക്കെയായിരുന്നു എന്ന ചോദ്യത്തിന് രഞ്ജിനി ഹരിദാസിനെ കുറിച്ചായിരുന്നു നസ്രിയ പറഞ്ഞത്.
രഞ്ജിനി ചേച്ചി ആ സമയത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും, ജീവിതത്തിലെ ചില സാഹചര്യങ്ങൾ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് രഞ്ജിനി ചേച്ചിയാണെന്നും നസ്രിയ പറഞ്ഞു.