Select Your Language

Notifications

webdunia
webdunia
webdunia
webdunia

"താര രാജാക്കൻമാരുടെ ആർമിയുടെ തെറി താങ്ങാനുള്ള ആരോഗ്യമോ മാനസികാവസ്ഥയോ എനിക്കില്ല": പ്രതികരണവുമായി സജിത മഠത്തിൽ

"താര രാജാക്കൻമാരുടെ ആർമിയുടെ തെറി താങ്ങാനുള്ള ആരോഗ്യമോ മാനസികാവസ്ഥയോ എനിക്കില്ല": പ്രതികരണവുമായി സജിത മഠത്തിൽ

, ശനി, 28 ജൂലൈ 2018 (13:08 IST)
നടി സജിത മഠത്തിൽ ഫേസ്‌ബുക്ക് പേജ് നീക്കം ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടിവരുന്ന അധിക്ഷേപത്തെ താങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ് താൻ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതെന്ന് മറ്റൊരു ഫേസ്‌ബുക്ക് പേജിലൂടെയാണ് സജിത അറിയിച്ചത്.
 
‘‘താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും." സജിത ഫേസ്‌ബുക്കിൽ കുറിച്ചു.
 
പോസ്‌റ്റിന് താഴെ സജിതയെ പിന്തുണച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സൈബർ ആക്രമണങ്ങൾ കൂടിയതിന്റെ പേരിൽ ഡോ. ബിജുവും തന്റെ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്‌‌തിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമർശനം നടത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണവും കൂടിവരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തളത്തിൽ ദിനേശനായി നിവിനും ശോഭയായി നയൻസും; ലൗ ആക്ഷൻ ഡ്രാമയുടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി