Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് തെറ്റ് പറ്റിയതല്ല !രസകരമായ അനുഭവം പങ്കുവെച്ച് നടന്‍ നവാസ് വള്ളിക്കുന്ന്

കെ ആര്‍ അനൂപ്
തിങ്കള്‍, 1 ജനുവരി 2024 (12:31 IST)
കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മമ്മൂട്ടി മഹാരാജാസ് കോളേജില്‍ ഉണ്ടെന്നറിഞ്ഞ് നടന്‍ നവാസ് വള്ളിക്കുന്ന് ഓടിയെത്തി. മമ്മൂട്ടിയെ ഒന്ന് പരിചയപ്പെടണം എന്നതായിരുന്നു ആഗ്രഹം. കേരള ക്രൈം ഫയല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹപ്രകാരം മഹാരാജാസിലേക്ക് എത്തിയതായിരുന്നു നടന്‍. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷത്തെക്കുറിച്ച് നവാസ് പറയുന്നു.
 
നവാസ് വള്ളിക്കുന്നിന്റെ വാക്കുകളിലേക്ക്
 
കേരള ക്രൈം ഫയല്‍ എന്ന എന്റെ സിനിമയുടെ ഷൂട്ട് സമയത്ത് കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ടിംഗിനായി മമ്മുക്ക മഹാരാജാസില്‍ ഉണ്ട് എന്നറിഞ്ഞപ്പോള്‍ ഒന്ന് കാണാനും പറ്റിയെങ്കില്‍ അടുത്തു പോയി പരിചയപ്പെടാനുമായി അങ്ങോട്ട് ചെന്നു.
 
അസീസ്‌ക്ക എന്നെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍,
അത് തടഞ്ഞ് ഒന്നാലോചിച്ച ശേഷം ആദ്യം എന്നോട് നവാസ് അല്ലേ എന്നും പിന്നെ അതിനൊപ്പം വള്ളിക്കുന്നെന്നും കൂട്ടി ചേര്‍ത്തു.
 
അന്തം വിട്ട് നിന്ന എന്നോട് നീ ഇന്ദ്രജിത്തിന്റെ കൂടെ അഭിനയിച്ച ഒരു സിനിമയില്ലേ, അതേതായിരുന്നു
എന്ന് ചോദിച്ചു.
 
ഇന്ദ്രജിത്തല്ല, പൃഥ്വിരാജ് ആണെന്നും സിനിമ 'കുരുതി' ആണെന്നും ഞാന്‍ പല കുറി തിരുത്തിയിട്ടും എന്നെ മറുത്തു പറയാനുവദിക്കാതെ മമ്മുക്ക അതേ ചോദ്യം തുടര്‍ന്നു കൊണ്ടേയിരുന്നു.
 
ഒടുവില്‍ മമ്മുക്ക തന്നെ 'ഹലാല്‍ ലൗ സ്റ്റോറി'യെന്ന് പറഞ്ഞു.
 
ആ സിനിമയില്‍ കുറഞ്ഞ സീനില്‍ മാത്രം വന്നു പോകുന്ന എനിക്ക് ഇന്ദ്രന്‍ ചേട്ടനുമായി കോമ്പിനേഷന്‍ സീനില്ലാത്തതിനാല്‍ ഞാനത് ഓര്‍ത്തതേയില്ല,
എങ്കിലും മമ്മുക്ക എന്നെ ഓര്‍ത്തെടുത്തു...
 
പിന്നെ,
'നമ്മുടെ കൂടെയൊന്നും സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ നീ വരില്ല അല്ലേ' എന്ന് കൂടി ചോദിച്ചു...
 
ഏറ്റെടുത്ത സിനിമയുടെ ഷൂട്ട് തീരാത്തതിനാല്‍ 'നേരറിയാന്‍ സി.ബി.ഐ' യില്‍ നിന്നും അവസാന നിമിഷം പിന്‍മാറേണ്ടി വന്നതും മമ്മുക്ക ഓര്‍ത്തിരുന്നു.
 
ഇനിയെന്തു വേണമെനിക്ക്, 
ഇതിലും വലിയ പരിചയപ്പെടല്‍ വേറെ കാണുമോ...
 
ചില നേരങ്ങള്‍ അങ്ങനെയാണ്, ആരുമല്ലെങ്കിലും നമ്മളറിയാതെ തന്നെ നമ്മള്‍ ആരൊക്കെയോ ആയി മാറുന്ന നല്ല നേരങ്ങളാകും...
 
ഒരു യുദ്ധം ജയിച്ച രാജാവിനെ പോലെ ഞാന്‍ അന്ന് ഉള്ളു നിറഞ്ഞ് തിരികെ മടങ്ങുമ്പോള്‍ കൂടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാന്‍ ഞാന്‍ പാടേ മറന്നു പോയിരുന്നു.
 
ഒരു വര്‍ഷത്തിനിപ്പുറം സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്ത് ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്ന ഞാന്‍ അറിയാതെടുത്ത വീഡിയോ കണ്ടപ്പോള്‍ പഴയ ഓര്‍മകള്‍ ഉള്ളില്‍ അറിയാതൊരു കുളിരായി പടരുന്നു....love u mammukka....
 
 
< >
മമ്മൂട്ടിക്ക് തെറ്റ് പറ്റിയതല്ല !രസകരമായ അനുഭവം പങ്കുവെച്ച് നടന്‍ നവാസ് വള്ളിക്കുന്ന് 
< >
< >
 
< >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്ത ജെറോം

'ഇന്ത്യയെക്കുറിച്ച് ഇതുപറയാൻ എനിക്ക് മടിയില്ല'; അമേരിക്കക്കാരിയുടെ വീഡിയോയിൽ കമന്റുകളുടെ പെരുമഴ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments