Select Your Language

Notifications

webdunia
webdunia
webdunia
webdunia

11 ദിവസം കൊണ്ട് 60 കോടി, 2023ലെ അവസാനദിനം 'നേര്' നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

Neru Mohanlal Jeethu Joseph

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 ജനുവരി 2024 (12:29 IST)
2023 അവസാനത്തെ ദിവസമായ ഡിസംബര്‍ 31ന് മോഹന്‍ലാലിന്റ നേരിന് മികച്ച കളക്ഷനാണ് സ്വന്തമാക്കാനായത്. 11 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 60 കോടി നേടാന്‍ സിനിമയ്ക്കായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കഴിഞ്ഞ ദിവസം ആഭ്യന്തര ബോക്‌സ് ഓഫീസില്‍ നിന്ന് നേര് 3.10 കോടി നേടി എന്നാണ് ആദ്യം ലഭിക്കുന്ന വിവരം. അന്തിമ കണക്ക് പുറത്തു വരുമ്പോള്‍ നാലു കോടിക്ക് പുറത്തുവരും എന്നാണ് കേള്‍ക്കുന്നത്. രണ്ടാം ഞായറാഴ്ചയിലും കുതിപ്പ് തുടരുകയാണ് മോഹന്‍ലാല്‍ ചിത്രം.52.64% ഒക്യൂപെന്‍സിയാണ് ചിത്രത്തിന് ഇന്നലെ ലഭിച്ചത്. ക്രിസ്മസ് ദിനം 3.9 കോടിയാണ് ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍. 9 ദിവസങ്ങള്‍ കൊണ്ട് തന്നെ 50 കോടി കടക്കാന്‍ സിനിമയ്ക്കായി. വിദേശ ഇടങ്ങളിലും മികച്ച പ്രതികരണങ്ങളാണ് നേര് സിനിമയ്ക്ക് ലഭിക്കുന്നത്.
 
മലയാളം സിനിമ ആദ്യമായി അന്‍പത് കോടി ക്ലബ്ബിലെത്തിയത് മോഹന്‍ലാലിന്റെ ദൃശ്യം സിനിമയിലൂടെയാണ്. 2013ല്‍ റിലീസ് ചെയ്ത ചിത്രം 66 കോടിയാണ് അന്ന് നേടിയത്. 2016ല്‍ പുറത്തിറങ്ങിയ ഒപ്പം 52 കോടിയാണ് നേടിയത്. 144 കോടി നേടിയ പുലിമുരുകന്‍ പിന്നീട് എത്തി. 2018 പുറത്തിറങ്ങിയ ഒടിയന്‍ ആകട്ടെ 53 കോടിയും നേടി. തൊട്ടടുത്ത വര്‍ഷം ലൂസിഫര്‍ 128 കോടി നേടി.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് 600 കോടി ക്ലബ്ബ് ചിത്രങ്ങള്‍, ഈ നേട്ടത്തില്‍ എത്തുന്ന ഏക ദക്ഷിണേന്ത്യന്‍ നടനായി പ്രഭാസ്