Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അയാള്‍ ദിലീപേട്ടനെ തല്ലി, ദിലീപേട്ടന്‍ തിരിച്ചും തല്ലി'; ഇഷ്ടം സിനിമയുടെ സെറ്റില്‍ സംഭവിച്ച കാര്യം വെളിപ്പെടുത്തി നവ്യ നായര്‍

Navya Nair
, തിങ്കള്‍, 18 ഏപ്രില്‍ 2022 (09:15 IST)
സിബി മലയില്‍ സംവിധാനം ചെയ്ത 'ഇഷ്ടം' എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അരങ്ങേറിയ താരമാണ് നവ്യ നായര്‍. പിന്നീട് ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി. ഇഷ്ടം സിനിമയുടെ സെറ്റില്‍വെച്ചുണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ നവ്യ. 
 
' ഇടയ്ക്കിടെ മൂന്ന് ചൊറിയുന്ന സ്വഭാവം എനിക്കുണ്ട്. ഇഷ്ടം ഷൂട്ടിങ്ങിനിടെ ദിലീപേട്ടന്‍ എന്റെ അടുത്തുവന്ന് 'എന്തോ പൊടി, അത് തട്ടിക്കളയൂ' എന്ന് പറഞ്ഞു. ഞാന്‍ മൂക്ക് ചൊറിയുന്നതിനിടെ എന്റെ യൂണിറ്റിലെ ഒരു ചേട്ടന്‍ എന്തോ ആവശ്യത്തിനായി വന്നു. ദിലീപേട്ടന്‍ എന്നോട് ഇയാളെ അറിയുമോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ പരിചയപ്പെടുത്തി തന്നു. സംസാരിക്കാന്‍ കഴിയാത്തയാളാണെന്നും യൂണിറ്റിലുള്ളതാണെന്നും പറഞ്ഞു. ഇത് പറഞ്ഞയുടനെ അയാള്‍ എന്നെ നോക്കി എന്തൊക്കെയോ ശബ്ദമുണ്ടാക്കി അവിടെ നിന്നും വേഗം പോയി. എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. ദിലീപേട്ടന്‍ പിന്നാലെ പോയി അയാളെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്നതും സോറി പറയുന്നതുമൊക്കെ ഞാന്‍ കേട്ടു,'
 
'കുറേ നേരമായിട്ടും ബഹളം മാറുന്നില്ല. സെറ്റിലെ ആളുകളുടെ മുഴുവന്‍ ശ്രദ്ധയും പിന്നെ അതിലേക്കായി. കുറച്ച് കഴിയുമ്പോള്‍ അയാള്‍ ദിലീപേട്ടനെ തല്ലുന്നു, പിന്നെ ദിലീപേട്ടനും തിരികെ തല്ലുന്നു. ഞാന്‍ ആകെ അന്തംവിട്ടിരിക്കുകയാണ്. സെറ്റില്‍ ഇങ്ങനെയുള്ള വഴക്കുകള്‍ ഉണ്ടാകുമെന്ന് വിചാരിക്കുന്നതേ ഇല്ലല്ലോ. കുറച്ചു കഴിഞ്ഞപ്പോള്‍ ദിലീപേട്ടന്‍ എന്റെയടുത്തുവന്നു പറഞ്ഞു. ഇങ്ങനെയുള്ള ആളുകളുടെ മുന്നില്‍വെച്ച് മൂക്ക് ചൊറിയുന്നത് അവരെ കളിയാക്കുന്നതിന് തുല്യമാണ്. നീ എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. എനിക്കിത് പുതിയ അറിവായിരുന്നു. ഞാന്‍ ദിലീപേട്ടനോട് സോറിയൊക്കെ പറഞ്ഞു. ഞാന്‍ കാരണം ദിലീപേട്ടന്‍ പെട്ടുപോയല്ലോ എന്ന് ഓര്‍ത്ത് സഹതാപം തോന്നി. പക്ഷെ, അപ്പോഴും ആ ചേട്ടന്‍ നിന്ന് കരയുകയും ഒച്ചയിടുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു,' നവ്യ പറഞ്ഞു. 
 
ഉച്ചകഴിഞ്ഞതോടെ ലൊക്കേഷന്‍ ആകെ നിശബ്ദമായി. ആരും ഒന്നും സംസാരിക്കുന്നില്ല. ഇടയ്ക്ക് സിബി അങ്കിളും വേണു അങ്കിളുമൊക്കെ എന്നോട് വന്ന് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. എനിക്ക് കൂടുതല്‍ ടെന്‍ഷനായി കരച്ചിലൊക്കെ വരാന്‍ തുടങ്ങി. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ എന്നൊക്കെ സിബി അങ്കിള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും പൊട്ടിക്കരഞ്ഞുപോയി. ദിലീപേട്ടന്‍ ഇടയ്ക്കിടെ വന്ന് വിഷമിക്കേണ്ട എന്നൊക്കെ പറയുമായിരുന്നു. അപ്പോഴാണ് കൂടുതല്‍ വിഷമമാകുന്നത്. അന്ന് വൈകിട്ടായിരുന്നു 'കാണുമ്പോള്‍ പറയാമോ' എന്ന പാട്ടിന്റെ ഷൂട്ട്. ഷൂട്ടിന് സമയമാകാറായപ്പോള്‍ മുന്‍പേ പറഞ്ഞ ആ ചേട്ടന്‍ ഉറക്കെ എന്തോ പറഞ്ഞുകൊണ്ട് പോകുന്നു, ലൈറ്റ് ശരിയാക്ക്, അവിടെ അത് ഓക്കെ ആക്ക് എന്നൊക്കെ, ഞാന്‍ നോക്കുമ്പോള്‍ അയാള്‍ക്ക് ഒരു കുഴപ്പവുമില്ല. എന്നെ പറ്റിക്കാന്‍ വേണ്ടി ദിലീപേട്ടനും ആ ചേട്ടനും കൂടി ഡ്രാമ കളിച്ചതായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. അവരുടെ തല്ല് കണ്ടാല്‍ ഒറിജിനല്‍ ആണെന്നേ പറയൂ. അത്രയ്ക്ക് അഭിനയമായിരുന്നെന്നും നവ്യ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു'; നയന്‍താരയെ കൂടെ നിര്‍ത്തി വിഘ്നേഷ് ശിവന്‍ ഇങ്ങനെ പറയാനുള്ള കാരണം ഇതാണ് !