Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് കാവ്യ; താരത്തെ ചോദ്യം ചെയ്യുക ബുധനാഴ്ച

Kavya Madhavan
, തിങ്കള്‍, 11 ഏപ്രില്‍ 2022 (08:24 IST)
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ മാറ്റിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനു ശേഷം ആലുവയിലെ പത്മസരോവരം വീട്ടിലാകും കാവ്യയെ ചോദ്യം ചെയ്യുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ഇന്ന്