Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യകാമുകനൊപ്പം ജീവിക്കാൻ വിവാഹമോചനം നേടി, പുതിയ കാമുകനൊപ്പം പഴയ കാമുകനെ കൊലപ്പെടുത്തി യുവതി; അറസ്റ്റ്

ആദ്യകാമുകനൊപ്പം ജീവിക്കാൻ വിവാഹമോചനം നേടി, പുതിയ കാമുകനൊപ്പം പഴയ കാമുകനെ കൊലപ്പെടുത്തി യുവതി; അറസ്റ്റ്

ചിപ്പി പീലിപ്പോസ്

, വ്യാഴം, 5 മാര്‍ച്ച് 2020 (08:14 IST)
ഉത്തർപ്രദേശിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബറെലി സ്വദേശി ഉമ, കാമുകനായ സുനിൽ എന്നിവരെയാണ് യുവാവ് കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
തിങ്കളാഴ്ചയാണ് ബറേലിയയിലെ കുമാർ തിയേറ്റരിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ യോഗേഷ് സക്സേനയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 28 വയസായിരുന്നു. യോഗേഷുമായി ബന്ധപ്പെട്ടവരെ പൊലീസ് നിരീക്ഷിച്ചു. സുഹൃത്തുക്കളേയും ബന്ധുക്കളേയും ചോദ്യം ചെയ്തപ്പോൾ ഉമയെന്ന പെൺകുട്ടിയുമായി ബന്ധമുള്ളതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് ഉമയും പുതിയ കാമുകനും ചേർന്നാണെന്ന് കണ്ടെത്തിയത്. 
 
എട്ട് വർഷമായി ഉമയും യോഗേഷും പ്രണയത്തിലായിരുന്നു. എന്നാൽ, ഉമയെ വീട്ടുകാർ മറ്റൊരാൾക്ക് വിവാഹം കഴിപ്പിച്ചയച്ചു. വിവാഹശേഷവും ഉമയും യോഗേഷും ബന്ധം തുടർന്നു. ഒടുവിൽ യോഗേഷിനൊപ്പം ജീവിക്കാനായി ഉമ ഭർത്താവിൽ നിന്നും വിവാഹമോചനം നേടി. പക്ഷേ, തിരിച്ചെത്തിയ ഉമയെ സ്വീകരിക്കാൻ യോഗേഷ് തയ്യാറാ‍യില്ല.
 
സഹോദരിയുണ്ടെന്നും അവളുടെ വിവാഹം കഴിഞ്ഞശേഷം മാത്രമേ സ്വീകരിക്കാൻ കഴിയുകയുള്ളു എന്നുമ തുവരെ കാത്തിരിക്കണമെന്നും യോഗേഷ് ഉമയോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹം നീണ്ടു പോയതോടെ ഉമ സുനിൽ എന്ന യുവാവുമായി ഇതിനിടയിൽ പ്രണയത്തിലായി. തങ്ങളുടെ ബന്ധത്തിന് തടസമാകുന്നത് യോഗെഷ് ആണെന്നതിനാൽ യുവാവിനെ കൊല്ലാൻ രണ്ടു പേരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. 
 
ഇതിനായി ഞായറാഴ്ച രാത്രി ഉമ ആളൊഴിഞ്ഞ സ്ഥലത്തേക്ക് യോഗേഷിനെ വിളിച്ച് വരുത്തുകയായിരുന്നു. യോഗേഷ് എത്തിയപ്പോൾ ഇയാളുടെ കണ്ണിലേക്ക് സുനിൽ മുളകുപൊടി വിതറി. സുനിൽ തന്നെ പിന്നിൽ നിന്നും കഴുത്തറുത്തു. മരിച്ചെന്ന് ഉറപ്പായതോടെ പെട്രോൾ ഒഴിച്ച് ശരീരം കത്തിച്ചു. ശേഷം രണ്ടാളും ഒന്നും സംഭവിക്കാത്തത് പോലെ സ്വന്തം വീടുകളിലേക്ക് തിരികെ പോവുകയായിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് 19; ഇന്ത്യയിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു, പൊതുപരിപാടികൾ ഒഴിവാക്കാൻ നിർദേശം