ലൂസിഫര്‍ ആരാധകരെ ഇളക്കിമറിക്കും; മോഹന്‍‌ലാലിന്റെ പ്രതിയോഗിയാകുന്നത് മലയാളത്തിലെ മറ്റൊരു സൂപ്പര്‍‌സ്‌റ്റാര്‍

ഊഹങ്ങൾക്കൊടുവിൽ പേര് ചെന്നെത്തിയത് ലേഡി സൂപ്പർസ്‌റ്റാറിൽ!

വ്യാഴം, 10 മെയ് 2018 (16:41 IST)
ഏറെ നാളായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രമാണ് ലൂസിഫർ‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ലൂസിഫർ‍. പ്രോജക്‌ട് പ്രഖ്യാപിച്ചത് മുതൽ മുഴുവൻ സസ്‌പൻസുകളുടെ പൂരമായിരുന്നു. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിൽക്കുന്ന ചോദ്യം ഇതിലെ വില്ലനെക്കുറിച്ചാണ്.
 
ഊഹാപോഹങ്ങൾക്കൊടുവിൽ ഇപ്പോൾ പേര് ചെന്നുനിൽക്കുന്നത് ലേഡി സൂപ്പർസ്‌റ്റാർ മഞ്‌ജുവിലാണ്. ഇതിനുമുമ്പ് ഇന്ദ്രജിത്തിന്റേയും ടൊവിനോയുടേയും പേരുകൾ പറഞ്ഞുകേട്ടു. ചിത്രത്തിൽ നെഗറ്റീവ് റോളിലെത്തുന്നത് മഞ്ജു വാരിയർ ആണെന്ന് ഓണ്‍ലൈൻ മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു. സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സംശയത്തിന് ശക്തികൂടിയത്.
 
ആനന്ദ് രാജേന്ദ്രൻ തയ്യാറാക്കിയ ലൂസിഫറിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ വൻചർച്ചയാണ്. ലൂസിഫർ ടൈറ്റിൽ ഫോണ്ട് റിവേഴ്‌സ് മോഡിൽ വായിച്ചാൽ കിട്ടുന്ന വാക്ക് റെഫിസുൽ എന്നാണ്. ജാപ്പനീസ് പേരായ ഈ വാക്കിന് ശാചിക ശക്തികളുടെ റാണി എന്നും അർഥമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമുള്ള ശക്തമായ സ്‌ത്രീ കഥാപാത്രമുണ്ടാകുമെന്നും പ്രേക്ഷകർ പറയുന്നു. വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്ന ലേഡി സൂപ്പർസ്‌റ്റാർ തന്നെയായിരിക്കും ആ റോളിൽ എത്തുന്നതെന്നും സമൂഹമാധ്യമങ്ങളിൽ ഇതോടെ ശക്തമായിക്കഴിഞ്ഞു. എന്നാൽ സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇനി വരാനിരിക്കുന്നത് 10 ചിത്രങ്ങൾ, ദശാവതാരത്തിനൊരുങ്ങി മമ്മൂട്ടി!