Select Your Language

Notifications

webdunia
webdunia
webdunia
webdunia

നുണകൾ നെയ്ത് ജീവിതം തകർത്തു! എല്ലാം പലിശ സഹിതം തിരിച്ചുകിട്ടും; പോസ്റ്റുമായി നയൻതാര

നുണകൾ നെയ്ത് ജീവിതം തകർത്തു! എല്ലാം പലിശ സഹിതം തിരിച്ചുകിട്ടും; പോസ്റ്റുമായി നയൻതാര

നിഹാരിക കെ എസ്

, ശനി, 30 നവം‌ബര്‍ 2024 (08:18 IST)
ധനുഷുമായുള്ള വിവാദങ്ങൾക്കിടെ നി​ഗൂഢ പോസ്റ്റ് പങ്കുവച്ച് നടി നയൻതാര. കർമ പോസ്റ്റാണ് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. കർമ പറയുന്നത് നിങ്ങൾ ആരുടെയെങ്കിലും ജീവിതം കള്ളങ്ങൾ കൊണ്ട് നശിപ്പിക്കുമ്പോൾ. നുണകൾ ലോണായി കണക്കാക്കുക. അത് പലിശ സഹിതം തിരിച്ച് കിട്ടുമെന്നാണ് നടി പറയുന്നത്.
 
പകർപ്പ് അവകാശം ലംഘിച്ചെന്ന് കാട്ടി നയൻതാരയ്‌ക്ക് എതിരെ നധുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നയൻതാരയ്‌ക്കും ഭർത്താവ് വിഘ്നേഷ് ശിവനും നോട്ടീസ് അയച്ചിരുന്നു. നാനും റൗഡി താൻ എന്ന ചിത്രത്തിലെ രം​ഗങ്ങൾ ഡോക്യുമെൻ്ററിയിൽ അനധികൃതമായി ഉപയോ​ഗിച്ചെന്ന് കാട്ടിയാണ് ധനുഷ് കോടതിയെ സമീപിച്ചിരിക്കുന്നത്. 
 
കഴിഞ്ഞ ദിവസം വക്കീൽ നോട്ടീസിന് നയന്‍താര മറുപടി നൽകിയിരുന്നു. കേസില്‍ പകര്‍പ്പാവകാശ ലംഘനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നയന്‍താരയുടെയും വിഘ്‌നേഷിന്റെയും അഭിഭാഷകന്‍ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയത്. ഡോക്യുമെന്ററിയിലെ പ്രസ്തുത രംഗങ്ങള്‍ സ്വകാര്യ ലൈബ്രറിയില്‍ ഉള്ളതാണെന്നും സിനിമയുടെ മേക്കിംഗ് വീഡിയോയില്‍ ഭാഗമല്ലെന്നും അഭിഭാഷകന്‍ രാഹുല്‍ ധവാന്‍ വിശദീകരിച്ചു. അതിനാല്‍ തന്നെ പകര്‍പ്പാവകാശ നിയമത്തിന്റെ ലംഘനം നടന്നിട്ടില്ലെന്നും അഭിഭാഷകന്‍ മറുപടിയായി പറയുന്നു. കേസില്‍ ഡിസംബര്‍ 2നാണ് മദ്രാസ് ഹൈക്കോടതിയില്‍ വാദം നടക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോസ്റ്ററിലെ 'നൊസ്റ്റാള്‍ജിയ' സിനിമയിലുണ്ടാകുമോ? തരുണ്‍ മൂര്‍ത്തി ചിത്രം മറ്റൊരു 'ദൃശ്യ'മായിരിക്കുമെന്ന് ആരാധകര്‍