Webdunia - Bharat's app for daily news and videos

Install App

മീരയെ ഞാൻ അത്ഭുതത്തോടെയാണ് എപ്പോഴും ഞാൻ കണ്ടത്: നയൻതാര

മീര ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നയൻതാര.

നിഹാരിക കെ.എസ്
ശനി, 12 ഏപ്രില്‍ 2025 (18:42 IST)
നയൻതാരയും മീര ജാസ്മിനും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ടെസ്റ്റ്. ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ആയത്. നയൻതാരയ്ക്കും മീര ജാസ്മിനും കോമ്പിനേഷൻ സീനുകൾ ഉണ്ട്. മീര ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നയൻതാര. മീരയെക്കുറിച്ച് തനിക്കുള്ള ഓർമകളാണ് പുതിയ അഭിമുഖത്തിൽ നയൻതാര പങ്കുവെച്ചത്. 
 
മീരയും താനും ഒരേ നാട്ടുകാരാണെന്നും ഞാൻ പഠിച്ച കോളേജിൽ തന്നെയാണ് മീരയും പഠിച്ചത്. എന്റെ ക്ലാസിൽ ഫസ്റ്റ് ബെഞ്ചിലുള്ള ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ മീരയുടെ കസിനാണ്. മീര അന്ന് വലിയ താരമാണ്. അന്ന് റൺ എന്ന തമിഴ് സിനിമയൊക്കെ ചെയ്തിട്ടുണ്ട്, അത് വലിയ ഹിറ്റായിരുന്നു. പക്ഷെ ഞാനക്കാലത്ത് ഒരു തമിഴ് സിനിമയും കണ്ടിട്ടില്ല. മീരയുടെ കസിൻ ആണെന്ന വിചാരം ആ പെൺകുട്ടിക്കുണ്ടായിരുന്നു. 
 
എല്ലാ ദിവസം അവൾ മീരയെക്കുറിച്ച് എന്തെങ്കിലും സംസാരിക്കും. മീര ഇവിടെയില്ല, സ്വിറ്റ്സർലന്റിലാണ്, സോങ് ഷൂട്ടിലാണ് എന്നൊക്കെ പറയും. എപ്പോഴും മീര എന്റെ ചെവിയിലുണ്ടായിരുന്നു. എപ്പോഴും മീരയെ ഞാൻ അത്ഭുതത്തോടെയാണ് ഞാൻ കണ്ടത്. ടെസ്റ്റിന്റെ സെറ്റിലാണ് മീരയെ ഞാനാദ്യമായി കാണുന്നത്. മീരയോട് ഇക്കാര്യം അന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ നടന്നില്ലെന്നും നയൻതാര ഓർത്തു. ടെസ്റ്റിലെ മീര ജാസ്മിന്റെ പ്രകടനം തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും നയൻതാര വ്യക്തമാക്കി.
 
മീര ജാസ്മിൻ 2001 ലും നയൻതാര 2003 ലുമായിരുന്നു അഭിനയ രംഗത്തേക്ക് വന്നത്. മീര ജാസ്മിനെ തേടി അഭിനയ പ്രാധാന്യമുള്ള സിനിമകൾ വന്നു. നയൻതാരയ്ക്ക് അക്കാലത്ത് ​ഗ്ലാമറസ് റോളുകളാണ് കൂടുതലും ലഭിച്ചത്. വിവാഹത്തിന് പിന്നാലെ മീര കരിയറിൽ നിന്ന് അകന്നു. നയൻതാര വലിയ താരമായി വളർന്നു. ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ് മീര ജാസ്മിൻ. നയൻതാരയും കരിയറിൽ മോശം അവസ്ഥയിലാണുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് വേണമെങ്കിൽ ഇനിയും ഡിസ്കൗണ്ട് തരാം, യുഎസ് തീരുവ ഭീഷണിക്കിടെ വാഗ്ദാനവുമായി റഷ്യ

സിഖുക്കാരെ പരിഹസിച്ചു, ഒരു മാസത്തിനിടെ കൊമേഡിയൻ കപിൽ ശർമയുടെ ഹോട്ടലിനെതിരെ രണ്ടാം തവണയും വെടിവെയ്പ്പ്

ഇനിയും വില കുറയ്ക്കാം: ഇന്ത്യക്ക് ക്രൂഡോയില്‍ വാഗ്ദാനവുമായി റഷ്യ

കുട്ടികളുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടി; എല്ലാ ആഴ്ചയും പരിശോധിക്കണം

ഗാസ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റിന്റെ അനുമതി; ബന്ദികളുടെ ജീവനില്‍ ആശങ്ക

അടുത്ത ലേഖനം
Show comments