Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്റ്റിലെ നയൻതാരയ്ക്ക് ഒരു പ്രത്യേകതയുണ്ട്, നടിയുടെ കരിയറിലെ ആദ്യത്തെ സംഭവം!

Nayanthara

നിഹാരിക കെ.എസ്

, ശനി, 29 മാര്‍ച്ച് 2025 (09:57 IST)
മാധവൻ, സിദ്ധാർത്ഥ്, നയൻതാര, മീര ജാസ്മിൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ടെസ്റ്റ് റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂ‌ടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മാധവനും നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ടെസ്റ്റ്.  എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുമുദം എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. കുമുദം എന്ന കഥാപാത്ര രൂപീകരണത്തിനായി സംവിധായകൻ സൂക്ഷ്മമായ ശ്രദ്ധ കാണിച്ചിട്ടുണ്ടെന്ന് നേരത്തെ മാധവൻ പറഞ്ഞിരുന്നു. 
 
ടെസ്റ്റില്‍ നയന്‍താര ലൈവ് സൗണ്ടില്‍ ആണ് അഭിനയിക്കുന്നത്. അവര്‍ ആദ്യമായി ലൈവ് സൗണ്ടില്‍ സിനിമ ചെയ്യുന്നത് ഇതാദ്യമാണ്. വളരെ മനോഹരമായി അവര്‍ സംസാരിച്ചുവെന്ന് മാധവൻ പറയുന്നു. അങ്ങനെ ഒരു ആര്‍ട്ടിസ്റ്റ് നമുക്കൊപ്പം നിന്ന് സംസാരിക്കുമ്പോള്‍ നമുക്കും അതിനനുസരിച്ച് വളരെ മനോഹരമായി അഭിനയിക്കാന്‍ സാധിക്കും. സ്‌ക്രിപ്റ്റിന് അപ്പുറത്തേക്ക് നമുക്ക് അഭിനയിക്കാന്‍ കഴിയുമ്പോഴാണ് ആ ഫ്രീഡം ലഭിക്കുന്നത്, അപ്പോഴാണ് ചെയ്യുന്ന ജോലി നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നത് എന്നും മാധവന്‍ പറഞ്ഞു.
 
നയൻതാര ഒരു സമയം പറഞ്ഞാൽ വരും. ഷൂട്ടിം​ഗ് കഴിഞ്ഞ് ഞങ്ങളെല്ലാവരും കറങ്ങും. അത് ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല. നയൻതാരയുടെ വീട്ടിൽ നിന്ന് എനിക്ക് ഭക്ഷണം വരും. എന്റെ എല്ലാ നായികമാരും വീട്ടിൽ നിന്ന് വരുന്നതിനാൽ അവർ എനിക്ക് ഭക്ഷണം കൊണ്ട് വരണമെന്നാണ് ധാരണ. നയൻതാരയുടെ വീട്ടിൽ നിന്നും ഭക്ഷണം വന്നാൽ ചോദിക്കുകയേ വേണ്ട. എക്സ്ട്രാ ഓർഡിനറി ആയിരിക്കും. എന്താണവരുടെ വീട്ടിലുള്ളതെന്നറിയില്ല. വളരെ നല്ല ഭക്ഷണമാണെന്നും മാധവൻ വ്യക്തമാക്കി.
  
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ടെസ്റ്റിന്റെ ട്രെയിലർ ലോഞ്ച്. മാധവനും മീര ജാസ്മിനും സിദ്ധാർത്ഥും ലോഞ്ചിനെത്തി. എന്നാൽ നയൻതാര പങ്കെടുത്തില്ല. നയൻതാര നോ പ്രൊമോഷൻ പോളിസിയുള്ളതിനാൽ വിട്ട് നിൽക്കുകയാണ്. മലയാളത്തിൽ നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം ‍ഡിയർ സ്റ്റുഡന്റ്സിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. മഹേഷ് നാരായണന്റെ ചിത്രത്തിലും നയൻതാര അഭിനയിക്കുന്നുണ്ട്. തമിഴിൽ മൂക്കുത്തി അമ്മൻ 2 ഉൾപ്പെടെയുള്ള സിനിമകളുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു മാന്യമായി വസ്ത്രം ധരിക്കുന്നു, ഹണി റോസ് പാവം ജീവിതം എന്താണെന്ന് അറിയില്ല, നല്ല ബുദ്ധി തോന്നിക്കട്ടെ; ലീല