Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയല്ല, വിജയ്‌യും അല്ല! - ഇഷ്ട നടനെ തുറന്നു പറഞ്ഞ് നയൻതാര

മനസ്സ് തുറന്ന് നയൻതാര

മമ്മൂട്ടിയല്ല, വിജയ്‌യും അല്ല! - ഇഷ്ട നടനെ തുറന്നു പറഞ്ഞ് നയൻതാര
, വെള്ളി, 19 ജനുവരി 2018 (11:18 IST)
തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. സിനിമകൾ തിരഞ്ഞെടുക്കുന്ന കര്യത്തിൽ നയൻസ് സെലക്ടീവ് ആണ്. മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി നാല് സിനിമകളിൽ നയൻസ് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ ബഹുമാനവും ആണ് നയൻസിന്. 
 
തമിഴിലും നിരവധി മുൻനിര നായകന്മാരുടെ നായികയായി നയൻസ് വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. വിജയയ്ക്കൊപ്പവും അജിത്തിനൊപ്പം നയൻതാര അഭിനയിച്ചിട്ടുണ്ട്. തന്റെ ഇഷ്ടനടൻ ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നയൻസിൻപ്പോൾ. അടുത്തിടെ നടന്ന വികടന്‍ അവാര്‍ഡ് ദാനചടങ്ങില്‍ വച്ചാണ് താരസുന്ദരി മനസുതുറന്നത്. 
 
അറം എന്ന സിനിമയിലെ അഭിനയത്തിന് മികച്ചനടിയായി നയന്‍താര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് നടിയ്ക്ക് അവാര്‍ഡ് നല്‍കിയത്. അവാര്‍ഡ് വാങ്ങിയശേഷം ഇഷ്ടനടന്‍ ആരെന്ന ചോദ്യത്തിന് തല അജിത്തെന്ന് നയന്‍താര മറുപടി നല്‍കുകയായിരുന്നു.
 
വന്‍ കരഘോഷത്തോടെയാണ് നയന്‍താരയുടെ മറുപടിയെ കാണികള്‍ വരവേറ്റത്. അജിതെന്ന് പറഞ്ഞപ്പോൾ വിജയും ചിരിച്ചുകൊണ്ട് കൈയ്യടിച്ചു. വിജയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തെപ്പോലെ നിശബ്ദനായ ഒരു വ്യക്തിയെ താനിതുവരെ കണ്ടിട്ടില്ലെന്ന് നയന്‍താര വെളിപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ 2 സംഭവിക്കും, പക്ഷേ അതിന് മുന്നേ മറ്റൊരു മമ്മൂട്ടി ചിത്രം!