Select Your Language

Notifications

webdunia
webdunia
webdunia
Monday, 6 January 2025
webdunia

'അന്നപൂരണി' വിവാദത്തിൽ മാപ്പുപറഞ്ഞ് നയൻതാര

Nayanthara

കെ ആര്‍ അനൂപ്

, വെള്ളി, 19 ജനുവരി 2024 (09:07 IST)
Nayanthara
അന്നപൂരണി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പുപറഞ്ഞ് നായിക കൂടിയായ നയൻതാര.ശ്രീരാമനെ അപഹസിക്കുന്ന പരാമർശമുണ്ടെന്ന വിവാദത്തിലാണ് നടി സോഷ്യൽ മീഡിയ പേജിലൂടെ ഖേദം പ്രകടിപ്പിച്ചത്. ജയ് ശ്രീറാം എന്ന തലക്കെട്ടൊടെയാണ് പോസ്റ്റ്.
 വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര പറഞ്ഞു.
 
കച്ചവട ലക്ഷ്യത്തോടെ അല്ല 'അന്നപൂരണി'എന്ന സിനിമ എടുത്തിരിക്കുന്നതെന്നും നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ് സിനിമ നിർമ്മിച്ചത് എന്നും നടി പറയുന്നു. പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നിയെന്നും മനപൂർവമായിരുന്നില്ല അതെന്നും നയൻതാര എഴുതി. 
 
'അന്നപൂരണി' എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് താൻ ഈ പ്രസ്താവന നടത്തുന്നതെന്ന് എന്നാണ് നയൻതാര പറഞ്ഞു തുടങ്ങിയത്.  ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്. 'അന്നപൂരണി' എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയതെന്നും നടി എഴുതി.അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒ.ടി.ടിയിൽ നിന്ന് നീക്കം ചെയ്തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുന്ന ദൈവവിശ്വാസിയായ ഞാൻ ഒരിക്കലും മനഃപൂർവ്വം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാർത്ഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകൾ പ്രചരിപ്പിക്കാനും മറ്റുള്ളവരിൽ നിന്ന് നല്ല കാര്യങ്ങൾ പഠിക്കാനും മാത്രമാണ് ഈ 20 വർഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കൽ കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നും കൂടി പറഞ്ഞുകൊണ്ടാണ് നയൻതാര തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sukanya: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ നടി സുകന്യക്കുനേരെ സൈബര്‍ ആക്രമണം