Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sukanya: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ നടി സുകന്യക്കുനേരെ സൈബര്‍ ആക്രമണം

Sukanya

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 19 ജനുവരി 2024 (08:46 IST)
Sukanya
Sukanya: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ നടി സുകന്യക്കുനേരെ സൈബര്‍ ആക്രമണം. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിക്കൊപ്പം സുകന്യ അമ്പലത്തിലൂടെ നടന്നു നീങ്ങുന്നതിന്റെ വീഡിയോ വൈറല്‍ ആയതിന്റെ പിന്നാലെയാണ് അധിക്ഷേപകരമായ കമന്റുകള്‍ വന്നത്. പണ്ട് ഇവരെ പോലീസ് പൊക്കിയതല്ലേയെന്നും ഇവരുടെ കോലം ഇതെന്താണെന്നും ചോദിച്ചു നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വന്നു. മുന്‍പ് തമിഴ്‌നാട്ടില്‍ സുകന്യ എന്ന് പേരുള്ള ഒരു സീരിയല്‍ നടിയെ വ്യഭിചാരത്തിന് പോലീസ് പിടിച്ചിരുന്നു. എന്നാല്‍ ഈ സുകന്യയാണ് അത് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത ആഘോഷിച്ചു. 
 
മലയാളികളാണ് ഇതിനു മുന്‍കൈ എടുത്തത്. പിന്നാലെ സുകന്യ മാനനഷ്ടത്തിനേ കേസ് കൊടുത്തിരുന്നു. അതേസമയം വീഡിയോയ്ക്ക് താഴെ നടിയെ പിന്തുണയ്ക്കുന്ന കമന്റുകളും നിരവധിയുണ്ട്. വളരെ സിമ്പിള്‍ ആയിട്ട് ആയിരുന്നു നടി സുകന്യ വിവാഹത്തിന് എത്തിയത്. സിമ്പിളായി ഒരു ചുരിദാറും ഹാന്‍ഡ് ബാഗ് മാത്രം പിടിച്ചായിരുന്നു നടി വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Malaikottai Vaaliban Trailer: 'ഇതൊരു മലയാള സിനിമയുടെ ഫ്രെയിമുകള്‍ തന്നെയാണോ' ഞെട്ടിച്ച് മലൈക്കോട്ടൈ വാലിബന്‍ ട്രെയിലര്‍