Publish Date: Mon, 18 Nov 2024 (14:56 IST)
Updated Date: Mon, 18 Nov 2024 (15:03 IST)
നയന്‍താരയും നടന്‍ ധനുഷും തമ്മിലുള്ള വിവാദം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലടക്കം വലിയ ചര്‍ച്ച ആവുകയാണ്. ഇതിനിടെയാണ് രാധിക ശരകുമാര്‍ തന്നെ ധനുഷ് വിളിച്ച കാര്യം വെളിപ്പെടുത്തിയത്. നയന്‍താരയും വിഗ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന് തന്നെ അറിയിച്ചത് ധനുഷ് ആണെന്ന് രാധിക പറഞ്ഞു. ഒരു ദിവസം ധനുഷ് തന്നെ വിളിച്ചു. അക്കാ നിങ്ങള്‍ക്ക് നാണമില്ലേ എന്നായിരുന്നു തന്നോട് ചോദിച്ചത്. എന്താണ് ഇങ്ങനെ ഒരു ചോദ്യം എന്ന് ഞാനും ചിന്തിച്ചു. അവിടെ നടക്കുന്നതെന്താണെന്നറിയാമോ, വിക്കിയും നയനും ഡയറ്റിങ്ങില്‍ ആണെന്ന് അറിഞ്ഞില്ലേ. ഒന്നും ഞാന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞു.
നയന്‍താര നായികയായി അഭിനയിച്ച ഞാനും റൗഡി താന്‍ എന്ന സിനിമ നിര്‍മ്മിച്ചത് ധനുഷ് ആയിരുന്നു. ചിത്രം സംവിധാനം ചെയ്തത് വിഘ്‌നേഷ് ശിവനും. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇതു വിവാഹ ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നതിന് വേണ്ടി സിനിമയുടെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചതിലാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. പിന്നാലെ ധനുഷിനെതിരെ നയന്‍താര രംഗത്ത് വരികയായിരുന്നു.