‘ഞാൻ ഇനിയും സീതയായും യക്ഷിയായും കാമുകിയായും അഭിനയിക്കും, നടികർ സംഘം എന്തു ചെയ്തു?’ - കിടിലൻ മറുപടിയുമായി നയൻ‌താര

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (08:08 IST)
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര. നയൻസിനേയും പൊള്ളാച്ചി പീഡനത്തിൽ ഇരയായവരേയും പരസ്യമായി അപമാനിച്ച രാധാരവിക്ക് മറുപടിയുമായി നയൻസ്. താന്‍ ഇനിയും സീതയായും പ്രേതമായും ദേവിയായും അഭിനയിക്കുമെന്നും രാധാരവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നുവെന്നും നയൻ‌താര ഇറക്കിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
 
തന്നേക്കുറിച്ചും സ്ത്രീകളെ കുറിച്ചും രാധാരവി നടത്തിയ സ്ത്രീവിരുദ്ധ ഡയലോഗുകൾ കേട്ട് സദസിലിരുന്ന് കയ്യടിച്ചവരും ചിരിച്ചവരും ആണ് എന്നെ ഏറെ ഞെട്ടിച്ചത്. ലൈംഗികചുവയുള്ള ഇത്തരം ആളുകളുടെ വാക്കുകളെ പ്രേക്ഷകർ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലാം രാധാരവിയെ പോലെ ഉള്ള സ്ത്രീവിരുദ്ധർ ഇങ്ങനെ തന്നെ തുടരും. 
 
നാട്ടിലെ പൗരന്മാരോടും തന്റെ ആരാധകരോടും ഇത്തരം സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് നയൻ‌താര വ്യക്തമാക്കി. രാധാരവിക്ക് ജന്മം നൽകിയതും ഒരു സ്ത്രീയാണെന്ന് ഓർക്കണമെന്നും തമിഴ്നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം ഇനിയെങ്കിലും സുപ്രീംകോടതി വിധി പ്രകാരം സംഘടനയ്ക്കുള്ളിൽ പരാതി പരിഹാര സെൽ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നയൻ തന്റെ വാർത്താക്കുറിപ്പ് അവസാനിപ്പിക്കുന്ന്ത്. 
 
സംവിധായകനും നയൻ‌താരയുടെ കാമുകനുമായ വിഘ്നേഷ് ശിവ, ഗായിക ചിന്മയി. നടിമാരായ രാധിക, വരലക്ഷ്മി തുടങ്ങിയവർ നയൻസിന് പിന്തുണയും പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.  
 
‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. അവരുടെ വ്യക്തി ജീവിതത്തിൽ മോശപ്പെട്ട കാര്യങ്ങൾ ഒരുപാടുണ്ടായിട്ടും ഇപ്പോഴും അവർ സിനിമയിൽ നിക്കുന്നു. അതിന് കാരണം, തമിഴ്‌നാട്ടുകാർ പെട്ടന്ന് എല്ലാം മറക്കുന്നു എന്നതാണ്. തമിഴ്‌ സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും.‘
 
‘കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം’ - രാധാരവി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments