‘വേണ്ടെന്ന് ചിന്മയി പറയുന്നത് അവർ എന്റെ സിനിമകളിൽ പാടും, തീരുമാനിക്കുന്നത് ഞാൻ’ - ഉറച്ച നിലപാടുമായി ഗോവിന്ത് വസന്ത

തിങ്കള്‍, 25 മാര്‍ച്ച് 2019 (12:08 IST)
ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപദ അവസാനമായി പാടിയത് 96 എന്ന തമിഴ് സിനിമയിലാണ്. സിനിമ റിലീസ് ആകുന്നതിനു മുന്നേയാണ് ചിന്മയിയുടെ മീ ടൂ വെളിപ്പെടുത്തലുകൾ വന്നത്. ഇതേതുടർന്ന് താരത്തിനു മറ്റ് ഓഫറുകളെല്ലാം ഒഴിവായി പോവുകയാണുണ്ടായത്. 
 
മീടു വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തന്റെ ജീവിതം ആകെ മാറിപ്പോയതായി ചിന്മയി ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. വിവാദ വെളിപ്പെടുത്തലിനു ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്നും ഏറെ രൂക്ഷമായ വിമര്‍ശനങ്ങളും അവഗണനകളുമാണ് ചിന്മയി നേരിടുന്നത്. അതേസമയം ചിന്മയിക്ക് പിന്തുണയുമായി സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയും രംഗത്തുവന്നിരുന്നു.
 
വിലക്കുകളൈാന്നും വകവയ്ക്കാതെ ആരെതിര്‍ത്താലും എന്റെ സിനിമകളില്‍ ചിന്മയി പാടുമെന്നാണ് ഗോവിന്ദ് വസന്ത പറയുന്നത്. ചിന്മയി എന്നോട് നോ പറയാത്തിടത്തോളം കാലം എന്റെ സിനിമകളില്‍ ചിന്മയി ശ്രീപദ പാടും. എന്റെ അഭാവത്തില്‍ മറ്റാര്‍ക്കും തീരുമാനമെടുക്കാനാവില്ല,ഗോവിന്ദ് വസന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘മമ്മൂട്ടിയും മോഹൻലാലും ഫാൻസിനെ നിലയ്ക്ക് നിർത്തണം’ - പൊട്ടിത്തെറിച്ച് മോഹൻലാൽ