Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയൻ‌താരയ്ക്കെതിരെ ലൈംഗിക പരാമർശം; രാധാരവിയെ സസ്‌പെൻഡ് ചെയ്ത് ഡി എം കെ, മൌനം പാലിച്ച് നടികർ സംഘം

നയൻ‌താരയ്ക്കെതിരെ ലൈംഗിക പരാമർശം; രാധാരവിയെ സസ്‌പെൻഡ് ചെയ്ത് ഡി എം കെ, മൌനം പാലിച്ച് നടികർ സംഘം
, തിങ്കള്‍, 25 മാര്‍ച്ച് 2019 (09:18 IST)
രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനക്കേസിനെ കുറിച്ചും ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയെ കുറിച്ചും പരസ്യമായി അപമാനിച്ച സംഭവത്തിൽ നടൻ രാധാരവിക്കെതിരെ നടപടി സ്വീകരിച്ച് ഡി എം കെ. പാർട്ടി മെംമ്പർ ആയ രാധാരവിയെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിറങ്ങി. 
 
ഡി എം കെ ജനറൽ സെക്രട്ടറി അൻ‌പഴകൻ ആണ് രാധാരവിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കിയത്. പക്ഷേ, പൊതുവേദിയിൽ തമിഴിലെ ഒന്നാം നമ്പർ നടിയെ പരസ്യമായി അപമാനിച്ചിട്ടും തമിഴ് സംഘടനയായ നടികർ സംഘം രാധാരവിക്കെതിരെ നടപടികൾ ഒന്നും സ്വീകരിക്കാതിരിക്കുന്നതും ആശ്ചര്യമാണ്.
 
രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനക്കേസിനെക്കുറിച്ച് രാധാ രവി നടത്തിയ പരാമര്‍ശങ്ങള്‍ വളരെ മോശമായിരുന്നു. ‘പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും ഞാന്‍ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകള്‍ മറ്റെന്തു കാണും.’ - ഈ പരാമർശം ഏറെ വിവാദമാവുകയും ചെയ്തിരിക്കുകയാണ്. 
 
പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുന്നതായിരുന്നു രാധാ രവിയുടെ അടുത്ത പരാമര്‍ശം.’ഇക്കാലത്ത് ബിഗ് ബജറ്റ് സിനിമകളും സ്‌മോള്‍ ബജറ്റ് സിനിമകളും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാവില്ല. ഒരു സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതു പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസം.’
 
‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. അവരുടെ വ്യക്തി ജീവിതത്തിൽ മോശപ്പെട്ട കാര്യങ്ങൾ ഒരുപാടുണ്ടായിട്ടും ഇപ്പോഴും അവർ സിനിമയിൽ നിക്കുന്നു. അതിന് കാരണം, തമിഴ്‌നാട്ടുകാർ പെട്ടന്ന് എല്ലാം മറക്കുന്നു എന്നതാണ്. തമിഴ്‌ സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും.‘
 
‘കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം’ - രാധാരവി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ബിഗ് ബജറ്റ് സിനിമയെന്നാൽ പൊള്ളാച്ചി പീഡനം പോലെ, ആർക്കും ഇവിടെ സീതയാകാം’ - നയൻ‌താരയേയും പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും പരസ്യമായി അപമാനിച്ച് രാധാരവി