വിവാദങ്ങളൊക്കെ ചീള് കേസ്! ജനപ്രീതിയിൽ സ്ഥാനം മെച്ചപ്പെടുത്തി നയൻതാര, ഒന്നാമത് ഇപ്പോഴും സാമന്ത

നിഹാരിക കെ എസ്
ശനി, 23 നവം‌ബര്‍ 2024 (13:20 IST)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നായികയായി സാമന്ത. പ്രമുഖ മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്‌സ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ പുറത്തുവിട്ട പട്ടികയിൽ കഴിഞ്ഞ രണ്ടു മാസവും സാമന്തയാണ് ഒന്നാം സ്ഥാനത്ത്. നവംബർ മാസം നാലാം സ്ഥാനത്തായിരുന്ന നയൻ‌താര ഇക്കുറി ദീപിക പദുക്കോണിനെ തള്ളി മൂന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്ത് ബോളിവുഡ് നായിക ആലിയ ഭട്ടാണ് ഉള്ളത്.
 
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള പത്ത് നായികമാരുടെ ഒക്ടോബർ മാസത്തെ പട്ടികയാണ് ഓർമാക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റിൽ അഞ്ച് പേർ സൗത്ത് ഇന്ത്യയിൽ നിന്നുമാണ്. ദീപിക പദുക്കോൺ നാലാം സ്ഥാനത്തും തൃഷ അഞ്ചാം സ്ഥാനത്തുമാണ്. കാജല്‍ അഗര്‍വാളാണ് ആറാം സ്ഥാനം നേടിയത്. ശ്രദ്ധ കപൂർ ഏഴും സായ് പല്ലവി എട്ടും ഒമ്പതാം സ്ഥാനത്ത് രശ്‌മിക മന്ദാനയുമാണ്. പത്താം സ്ഥാനം കത്രീന കൈഫിനാണ് സ്വന്തമാക്കിയിരിക്കുന്നത്. 
 
സെപ്റ്റംബർ മാസത്തെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു നയൻ‌താര. നയൻതാര-ധനുഷ് വിവാദങ്ങളൊന്നും നടിയുടെ ജനപ്രീതിക്ക് കോട്ടം തെറ്റിയിട്ടില്ല. സെപ്റ്റംബറിലും സാമന്ത തന്നെയാണ് മുന്നിൽ. കഴിഞ്ഞ മാസത്തെ പട്ടികയിൽ പത്താം സ്ഥാനം ബോളിവുഡ് നടി കിയാര അദ്വാനിക്കായിരുന്നു. പുതിയ ലിസ്റ്റിൽ നിന്നും കിയാരാ ഔട്ടായി പകരം കത്രീന കെ ഐഫ് ഇടം പിടിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments