Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തില്‍ നയന്‍താര നായിക; ശ്രദ്ധേയമായ വേഷത്തില്‍ സെറിന്‍ ഷിഹാബ്

മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ

Zarin Shihab and Nayanthara

രേണുക വേണു

, വ്യാഴം, 21 നവം‌ബര്‍ 2024 (15:18 IST)
Zarin Shihab and Nayanthara

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-ഫഹദ് ഫാസില്‍-കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര നായിക. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുക. 'ആട്ടം' സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സെറിന്‍ ഷിഹാബും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നു. 
 
മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രീലങ്കയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ നിര്‍മിക്കുന്നത് ആന്റോ ജോസഫ് ആണ്. സുഭാഷ് മാനുവല്‍, സി.ആര്‍.സലിം എന്നിവരാണ് സഹനിര്‍മാതാക്കള്‍. സി.വി.സാരഥി, രാജേഷ് കൃഷ്ണ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. സംഗീതം: സുഷിന്‍ ശ്യാം. 
 
'ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം' എന്നാണ് സിനിമയുടെ ക്ലാപ്പ് ബോര്‍ഡില്‍ നല്‍കിയിരിക്കുന്നത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനു ശേഷം ലാല്‍ ശ്രീലങ്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. ലാല്‍ മടങ്ങിയതിനു പിന്നാലെയാണ് ഫഹദ് ഫാസില്‍ ശ്രീലങ്കയില്‍ എത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ രംഗങ്ങളാണ് ലങ്കയില്‍ ഷൂട്ട് ചെയ്തത്. നയന്‍താര ഇതുവരെ ചിത്രീകരണത്തിനായി എത്തിയിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം വെളിപ്പെടുത്തി വിജയ് ദേവരകൊണ്ട, ആരാണ് ആ പെണ്‍കുട്ടി?