Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുരുവിനെ മറക്കാതെ നയന്‍താര; വിവാഹത്തലേന്ന് സത്യന്‍ അന്തിക്കാട് അതിഥിയായി എത്തി

Nayanthara Marriage Sathyan Anthikkadu
, വെള്ളി, 10 ജൂണ്‍ 2022 (14:15 IST)
ഉയര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോഴും വന്ന വഴി മറക്കാതെ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര. തന്നെ സിനിമയിലേക്ക് കൈ പിടിച്ചുകൊണ്ടുവന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ വിവാഹത്തിന് പ്രധാന അതിഥിയായി നയന്‍താര ക്ഷണിച്ചിരുന്നു. 
 
വിവാഹത്തലേന്ന് നയന്‍താരയുടെ വീട്ടിലേക്ക് സത്യന്‍ അന്തിക്കാടിന് ക്ഷണമുണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് മറ്റാര്‍ക്കും തലേദിവസം ക്ഷണമുണ്ടായിരുന്നില്ല. മനസ്സിനക്കരെ എന്ന സിനിമയിലൂടെ ഡയാന എന്ന പെണ്‍കുട്ടിയെ അഭിനയ ലോകത്തേക്ക് എത്തിച്ചത് സത്യന്‍ അന്തിക്കാടാണ്. ആ നാട്ടിന്‍പുറത്തുകാരി ഡയാനയാണ് പിന്നീട് തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാഴുന്ന നയന്‍താര ആയത്. 
 
വിവാഹദിവസവും സത്യന്‍ അന്തിക്കാടിന് പ്രത്യേക ക്ഷണമുണ്ടായിരുന്നു. സത്യന്‍ അന്തിക്കാടിനെ കൂടാതെ നടന്‍ ദിലീപും നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. തന്റെ സിനിമ കരിയറില്‍ സത്യന്‍ അന്തിക്കാട് നല്‍കിയ ഉപദേശങ്ങള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് നയന്‍താര പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതത്തില്‍ ഒറ്റ ഒരു സ്ത്രീ മാത്രമേയുള്ളൂ, അത് എന്റെ ഉമ്മയാണ് :ഷിയാസ് കരീം