തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ബിജെപിയിലേക്ക് ചേരുന്നതായി റിപ്പോർട്ട്. നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നയന്‍താര ബിപിയില്‍ ചേരാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്.
കന്യാകുമാരി തിരുചെന്തൂര്‍ ക്ഷേത്രത്തിലെത്തിയ ഇവര്‍ മുന്‍ എംപിയും ബിജെപി അംഗവുമായ നരംസിംഹനെ കണ്ടിരുന്നു. ഇതോടെയാണ് നയന്‍സ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാൽ, ഇത് പ്ലാൻ ചെയ്ത് കൂടിക്കാഴ്ച അല്ലെന്ന് നരസിംഹൻ പറയുന്നു.
ജനങ്ങളിലേക്ക് മോദി സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തികള്‍ എത്തിക്കാനായി ബിജെപിയില്‍ ചേരണമെന്ന് താരത്തിനോട് നരസിംഹന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് നയന്‍താര വ്യക്തമാക്കി.
ഹൈദരബാദ് ബലാത്സംഗക്കേസിലെ പ്രതികളെ പൊലിസ് എന്‍കൗണ്ടറില്‍ വധിച്ചപ്പോള്‍ ഇതിനെ സ്വാഗതം ചെയ്ത് നയന്‍താര എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നയൻസിനോട് ബിജെപിയിലേക്ക് ചേരാൻ നരസിംഹൻ ആവശ്യപ്പെട്ടത്.