Webdunia - Bharat's app for daily news and videos

Install App

കോടികൾ ഓഫർ ചെയ്തിട്ടും നയൻതാര വേണ്ടെന്ന് വെച്ച സിനിമ !

ഒരു സിനിമ ഒറ്റയ്ക്ക് തന്റെ ചുമലിലേറ്റാനുള്ള കഴിവും അതിനുള്ള സ്റ്റാർഡവും നയൻതാരയ്ക്കുണ്ട്

നിഹാരിക കെ.എസ്
ചൊവ്വ, 3 ജൂണ്‍ 2025 (11:27 IST)
മലയാളത്തിൽ നിന്നും തമിഴിലെത്തി അവിടുത്തെ താരറാണിയായ വാഴുന്ന നടിയാണ് നയൻതാര. അജിത്, രജനികാന്ത്, ജയം രവി തുടങ്ങിയവരുടെയൊക്കെ നായികയായി പ്രേക്ഷരുടെ പ്രിയം നേടുകയും ചെയ്‍തു നയൻതാര. മെയിൽ ഡോമിനേഷനുള്ള ഒരു മേഖലയിൽ 20 വർഷമായി നമ്പർ വൺ പൊസിഷനിൽ നിൽക്കുക എന്നത് ചെറിയ കാര്യമല്ല. സൂപ്പർതാരങ്ങളുടെ സിനിമയിൽ അവരുടെ നായികയായി അഭിനയിക്കുന്നതിനൊപ്പം, ഒരു സിനിമ ഒറ്റയ്ക്ക് തന്റെ ചുമലിലേറ്റാനുള്ള കഴിവും അതിനുള്ള സ്റ്റാർഡവും നയന്താരയ്ക്കുണ്ട്.
 
വൻ പ്രതിഫലം ലഭിക്കുമായിട്ടും നല്ല സിനിമാ പ്രോജക്ടല്ല എന്ന് തോന്നിയാൽ നയൻതാര അത് ചെയ്യില്ല. അത്തരത്തിൽ നിരവധി സിനിമകൾ നയൻതാര ഒഴിവാക്കിയിട്ടുണ്ട്. നടനും വ്യവസായിയുമായി ലെജെൻഡ് ശരവണിന്റെ സിനിമ നയൻതാര അത്തരത്തില്‍ വേണ്ടെന്നുവെച്ചതാണ്. അരുള്‍ ശരവണൻ നായകനായി എത്തിയ ദ ലെജൻഡ് ചര്‍ച്ചയായിരുന്നു. ജെഡി ആൻഡ് ജെറിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. 
 
ചിത്രത്തിലേക്ക് പ്രധാന വേഷത്തിലേക്ക് പരിഗണിച്ച താരമായിരുന്നു നടി നയൻതാര. ദ ലെജൻഡില്‍ പ്രതിഫലമായി 10 കോടി രൂപ വാഗ്‍ദാനം ചെയ്‍തിട്ടും നയൻതാര ആ വേഷം വേണ്ടെന്നുവയ്‍ക്കുകയായിരുന്നു എന്നാണ് അക്കാലത്ത് ട്രേഡ് അനലിസ്റ്റുകള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്‍തത്.  സിനിമയില്‍ ശരണവണൻ ഒരു തുടക്കകാരനാണെന്നതിനാലാണ് കോടികളുടെ പ്രതിഫലം ലഭിക്കുമായിരുന്നിട്ടും ആ നായികാ വേഷം നയൻതാര വേണ്ടെന്നുവെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉര്‍വ്വശി റൌട്ടേലയായിരുന്നു പിന്നീട് ആ ചിത്രത്തില്‍ നായികയായി എത്തിയത്. 
 
ലെജൻഡ് ശരവണൻ പുതിയ ഒരു സിനിമയില്‍ നായകനായി വേഷമിടാൻ ഒരുങ്ങവേയാണ് മുമ്പ് നയൻതാര നായികാ വേഷം വേണ്ടെന്നു വച്ച കാര്യം വീണ്ടും ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുന്നത്. ആര്‍ എസ് ദുരൈ സെന്തില്‍കുമാറിന്റെ ചിത്രത്തിലാകും ശരവണൻ ഇനി നായകനാകുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

M.Swaraj: ജയിച്ചാല്‍ നിലമ്പൂരിനു മന്ത്രി, സുപ്രധാന വകുപ്പ് ലഭിച്ചേക്കും; കരുക്കള്‍ നീക്കി പിണറായി വിജയന്‍

V.D.Satheesan: നിലമ്പൂരില്‍ തോറ്റാല്‍ സതീശന്‍ തെറിക്കും; കരുനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച് ചെന്നിത്തല, ഒപ്പം സുധാകരനും

Kerala Weather: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

V.D.Satheesan: സതീശന്‍ 'രാജാവ്' കളിക്കുന്നു, ആരെയും വിലയില്ല; യുഡിഎഫില്‍ പോര് രൂക്ഷം, സുധാകരനും ചെന്നിത്തലയ്ക്കും അതൃപ്തി

അടുത്ത ലേഖനം
Show comments