Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിക്കിയുടെ വലിയ ആഗ്രഹം, കാത്തിരിപ്പ് തുടരുന്നു..

Nayanthara Vignesh Shivan Vignesh Shivan dream Vignesh Shivan vish Vignesh Shivan

കെ ആര്‍ അനൂപ്

, വെള്ളി, 27 ഒക്‌ടോബര്‍ 2023 (09:08 IST)
സിനിമ എന്ന സ്വപ്നം നയന്‍താര യാഥാര്‍ത്ഥ്യമാക്കിയത് കഠിനാധ്വാനം കൊണ്ടാണ്. അഭിനയത്തിന് പുറമേ രണ്ട് പുതിയ ബിസിനസ്സുകളാണ് നയന്‍താര ആരംഭിച്ചത്. അതിനിടെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്റെ ഒരു ആഗ്രഹം ഇപ്പോഴും ബാക്കിയാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ ആഗ്രഹം സംവിധായകന്‍ തുറന്നുപറയുകയും ചെയ്തു.
 
ഈ ആഗ്രഹം നേടാന്‍ ഇത്രയും വൈകുന്നതിന് പിന്നില്‍ പണമാണോ എന്നും ആരാധകര്‍ ചോദിക്കുന്നു. സ്വന്തമായി ഒരു സിനിമ നിര്‍മ്മാണ കമ്പനിയും മൂന്ന് ഉല്‍പ്പന്നങ്ങളുടെ ബിസിനസുമാണ് നയന്‍താരയോട് ചേര്‍ന്ന് വിക്കി നടത്തുന്നത്.
 
ഒരു പത്തെക് ഫിലിപ് വാച്ചാണ് വിക്കിയുടെ സ്വപ്നം. ഇതിന്റെ സെക്കന്ററി വാച്ച് വാങ്ങണമെങ്കില്‍ 5 കോടിയോളം മുടക്കണം. ഇത്രയും കാശ് വെച്ച് തമിഴില്‍ ഒരു ഇടത്തരം ബജറ്റില്‍ ഒരു സിനിമ ചെയ്യാനും ആകും. ഈ ഒരു ഫ്രഷ് വാച്ച് വാങ്ങണമെങ്കില്‍ ഇതിലും കൂടുതല്‍ തുക നല്‍കേണ്ടിവരും. എന്തായാലും വൈകാതെ വിക്കിയുടെ ആഗ്രഹം നടക്കട്ടെ എന്ന് വിചാരിക്കാം.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യക്കൊപ്പം അഭിനയിക്കാന്‍ ദുല്‍ഖര്‍ സല്‍മാനും,പുറനാന്നൂറ് വരുന്നു, മലയാളത്തില്‍ നിന്ന് നസ്രിയയും