Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബേസില്‍ ജോസഫിന്റെ നായികയായി നസ്രിയ നസിം, 'സൂക്ഷ്മദര്‍ശനി' ചിത്രീകരണം പൂര്‍ത്തിയായി

Nazriya Nasim as Basil Joseph's heroine

കെ ആര്‍ അനൂപ്

, ഞായര്‍, 4 ഓഗസ്റ്റ് 2024 (20:31 IST)
ബേസില്‍ ജോസഫിന്റെ നായികയായി നസ്രിയ നസിം. 'സൂക്ഷ്മദര്‍ശനി' എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി പാക്കപ്പ് പറയുന്ന നസ്രിയയുടെയും ബേസിലിന്റെയും വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
 
 ഭ്രമയുഗത്തിന് ശേഷം നടന്‍ സിദ്ധാര്‍ത്ഥ് ഭരതനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.ദീപക് പറമ്പോല്‍, സിദ്ധാര്‍ഥ് ഭരതന്‍, മെറിന്‍ ഫില്‍പ്പ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന്‍ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാര്‍, ജയ കുറുപ്പ്, മുസ്‌കാന്‍ ബിസാരിയ, അപര്‍ണ റാം, അഭിരാം പൊതുവാള്‍, ബിന്നി റിങ്കി, നന്ദന്‍ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിര്‍സ ഫാത്തിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നോണ്‍സെന്‍സ് എന്ന സിനിമയ്ക്ക് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രം സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
 
 എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍ എന്നിവരുടെ കഥക്ക് എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍, ലിബിന്‍ ടി ബി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Trailer | കിടിലം ! ധ്യാനിന്റെ 'സൂപ്പര്‍ സിന്ദഗി' ട്രെയിലര്‍ പുറത്ത്