Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഡയലോഗ് ഒന്നുമില്ലാതെ വേണുച്ചേട്ടന്‍ എന്നെ കരയിപ്പിച്ചു'; ആ സിനിമയെക്കുറിച്ച് ജഗദീഷ്

'Nedumudi Venu made me cry without any dialogue'; Jagadish about that movie

കെ ആര്‍ അനൂപ്

, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (08:19 IST)
സിനിമാലോകത്തിന് പകരം വയ്ക്കാന്‍ ഇല്ലാത്ത നഷ്ടമാണ് നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെ ഇപ്പോഴും ജീവിക്കുന്നു. ഡയലോഗ് ഒന്നുമില്ലാതെ നെടുമുടി വേണു തന്നെ കരയിപ്പിച്ച ഒരു സീന്‍ ഉണ്ടെന്ന് പറയുകയാണ് ജഗദീഷ്. ആ സിനിമയെക്കുറിച്ചും നെടുമുടി വേണുവിനെ കുറിച്ചും ജഗദീഷ് പറഞ്ഞു തുടങ്ങുന്നു.
 
'ഡയലോഗ് ഒന്നുമില്ലാതെ വേണുച്ചേട്ടന്‍ എന്നെ കരയിപ്പിച്ച ഒരു സീന്‍ ഉണ്ട്. എന്റെ മനസ്സില്‍ ഓടിവരുന്നത് അപ്പുണ്ണി എന്ന സത്യന്‍ അന്തിക്കാട് ചിത്രമാണ് അപ്പുണ്ണി. എല്ലാത്തിനും ക്ഷോഭിക്കുന്ന ഒരു കഥാപാത്രമാണ് അദ്ദേഹത്തിന്റെത്.ആഹാരം ഒന്നും ശരിയല്ലെങ്കില്‍ അപ്പോള്‍ ദേഷ്യപ്പെടും.
 
 അപ്പുണ്ണിക്ക് സിനിമയിലെ നായികയായ മേനകയുടെ കഥാപാത്രത്തെയാണ് ഇഷ്ടം. മേനകയ്ക്ക് പക്ഷേ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാഷിന്റെ കഥാപാത്രത്തെയാണ്. അപ്പുണ്ണി അത് മനസ്സിലാക്കിയതിനു ശേഷം വേണുച്ചേട്ടന്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കല്ല് കടിക്കുന്നുണ്ട്. പക്ഷേ ഒരക്ഷരം എതിര്‍പ്പ് പറയാതെ അതില്‍ ക്ഷോഭിക്കാതെ അദ്ദേഹം ഊണ് കഴിക്കുന്ന ഒരു രംഗമുണ്ട്. അതുപോലെ ഊണ് കഴിക്കുന്നതിലൂടെ നമ്മളെ കൊതിപ്പിക്കുന്ന ഒരു സീനും അദ്ദേഹത്തിനുണ്ട്. ഗോളാന്തര വാര്‍ത്തകള്‍ എന്ന സിനിമയിലെ ഒരു രംഗത്തില്‍',- ജഗദീഷ് പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മമ്മൂക്കയോടൊപ്പം അമല്‍ നീരദിന്റെ പടം'; ആ ഫോണ്‍ കോള്‍ തന്നെ ത്രില്ലടിപ്പിച്ചെന്ന് നടന്‍ അബു സലിം