Webdunia - Bharat's app for daily news and videos

Install App

Neela Velicham First Day Collection Report: നിലംതൊടാതെ നീലവെളിച്ചം; തിയറ്ററില്‍ നിന്ന് ആദ്യദിനം കിട്ടിയത് വെറും 10 ലക്ഷം !

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയുടെ രണ്ടാം റീമേക്കാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന നീലവെളിച്ചം

Webdunia
വെള്ളി, 21 ഏപ്രില്‍ 2023 (10:40 IST)
Neela Velicham First Day Collection Report: തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ് ടൊവിനോ തോമസ് ചിത്രം നീലവെളിച്ചം. ആദ്യ ദിനം വെറും പത്ത് ലക്ഷം മാത്രമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തതെന്നാണ് വിവരം. സമീപകാലത്ത് ഒരു സൂപ്പര്‍താര ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ആദ്യദിന കളക്ഷനാണിത്. ഏഴ് കോടിയിലേറെ ചെലവില്‍ നിര്‍മിച്ച ചിത്രമായതിനാല്‍ മുടക്കുമുതല്‍ പോലും ചിത്രത്തിനു തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നാണ് ആദ്യദിന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയുടെ രണ്ടാം റീമേക്കാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന നീലവെളിച്ചം. നേരത്തെ 1964 ല്‍ ഭാര്‍ഗവീ നിലയം എന്ന പേരില്‍ നീലവെളിച്ചത്തിന് ആദ്യ റീമേക്ക് ഇറക്കിയിരുന്നു. മധു, പ്രേം നസീര്‍ എന്നിവരാണ് അതില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. 
 
ഹൃഷികേഷ് ഭാസ്‌കരന്റെ തിരക്കഥയ്ക്ക് ആഷിഖ് അബുവാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel Lebanan conflict: നസ്റുള്ളയുടെ വധം ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം, പ്രതികാരം ചെയ്യുമെന്ന് ഖമനയി

അധ്യാപികയുടെ എ ഐ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിദ്യാർത്ഥികൾക്കെതിര കേസ്

വെബ്‌സൈറ്റ് റിവ്യൂവിന്റെ പേരില്‍ തട്ടിപ്പ്: യുവതിയുടെ നാലു ലക്ഷം തട്ടിയെടുത്ത 3 യുവാക്കള്‍ അറസ്റ്റില്‍

Ayatollah-ali-khamenei: ഇങ്ങനെ പേടിച്ചാലോ, നസ്റുള്ളയുടെ മരണത്തിന് പിന്നാലെ പരമോന്നത നേതാവായ ആയത്തുല്ല ഖമയനിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി ഇറാൻ

Hassan nasrallah : ഹസൻ നസ്രുള്ളയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള, ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചു

അടുത്ത ലേഖനം
Show comments