Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീരജിന്റെ ബോളിവുഡ് അരങ്ങേറ്റം, മികച്ച പ്രതികരണം

നീരജിന്റെ ബോളിവുഡ് അരങ്ങേറ്റം, മികച്ച പ്രതികരണം
, വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (17:41 IST)
നീരജ് മാധവിന്റെ ബോളിവുഡ് അരങ്ങേറ്റത്തിനു മികച്ച പ്രതികരണം. നീരജ് അഭിനയിക്കുന്ന വെബ് സീരീസ് ‘ ദ് ഫാമിലി മാന്റെ’ ട്രെയ്‌ലർ പുറത്തിങ്ങി. രാജ് കൃഷ്ണ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന വെബ് ത്രില്ലറിൽ മനോജ് വാജ്‌പേയി, പ്രിയാമണി, കിഷോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തിറങ്ങുന്നുണ്ട് ഈ വെബ് സീരീസ്. താരത്തിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ‘ക’, ‘മാമാങ്കം’, ‘ഗൗതമിന്റെ രഥം’ എന്നിവ.
 
നീരജ് മാധവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗൗതമിന്റെ രഥം’. ആനന്ദ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തിരക്കഥ ഒരുക്കുന്നതും ആനന്ദ് മേനോൻ തന്നെ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Brothers Day Review: ചിരിപ്പിച്ച്, ത്രില്ലടിപ്പിച്ച് പൃഥ്വിയും കൂട്ടരും, വേറെ ലെവൽ പടം !