18 മാസത്തെ അധ്വാനം, സിക്സ് പാക്ക് ബോഡിയുമായി ജീൻ പോൾ ലാൽ

വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (18:22 IST)
നടനും സംവിധായകനുമായ ജീൻ പോൾ ലാലിന്റെ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. തടിച്ച ശരീരത്തിൽ നിന്നും സിക്സ് പാക് ഗെറ്റപ്പിലേക്കുള്ള താരത്തിന്റെ ചേയ്ഞ്ച് എങ്ങനെയെന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ. 
 
പതിനെട്ട് മാസം കൊണ്ടാണ് ഈ ശരീരത്തിൽ എത്തിച്ചേർന്നതെന്ന് താരം പറയുന്നു. പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിൽ ഈ ഗെറ്റപ്പിലാകും താരം എത്തുക. പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ഒരുക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്.
 
പൃഥ്വിരാജ് നിർമാതാവും നായകനുമാവുന്ന രണ്ടാമത്തെ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘എന്നൈ നോക്കി പായും തോട്ടാ’ നാളെയും റിലീസാകില്ല; പ്രതിസന്ധിയൊഴിയാതെ ഗൌതം മേനോന്‍ ചിത്രം