Publish Date: Tue, 26 Jul 2022 (10:17 IST)
Updated Date: Tue, 26 Jul 2022 (10:20 IST)
പൂമരം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നീത പിള്ള.2018ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനുശേഷം ഈ വര്‍ഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി. സുരേഷ് ഗോപി ചിത്രം പാപ്പനില്‍ മുഴുനീള കഥാപാത്രമായി നടി ഉണ്ടാകും. പോലീസ് യൂണിഫോമിലാണ് ഇത്തവണ താരം എത്തുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടി.
2015ല്‍ ഹൂസ്റ്റണില്‍ നടന്ന മിസ് ബോളിവുഡ് പേജന്റിലെ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയിരുന്നു നീത പിള്ള.
എറണാകുളം സ്വദേശിയായ താരം ബാംഗ്ലൂരില്‍ നിന്നാണ് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്.