#NenachaVandi: 'നെനച്ച വണ്ടി' കലങ്ങാത്തവരാണോ നിങ്ങള്‍? ഇതാണ് സംഭവം
ഇതുമായി ബന്ധപ്പെട്ട നൂറുകണക്കിനു റീല്‍സാണ് ഇന്‍സ്റ്റഗ്രാമില്‍ കാണാന്‍ സാധിക്കുക
#NenachaVandi: സോഷ്യല്‍ മീഡിയ മൊത്തം ഇപ്പോള്‍ 'നെനച്ച വണ്ടി'യുടെ പിന്നാലെയാണ്. എന്നാല്‍ ചിലര്‍ക്ക് ആ വണ്ടി ഇതുവരെ കിട്ടിയിട്ടുമില്ല ! 'നെനച്ച വണ്ടി'യെ കുറിച്ച് അറിയില്ലെന്ന് കരുതി ആരും ഇനി സങ്കടപ്പെടേണ്ട ആവശ്യമില്ല. 'നെനച്ച വണ്ടി' എന്താണെന്നും അത് എങ്ങനെ സോഷ്യല്‍ മീഡിയയില്‍ വൈറലായെന്നും ഞങ്ങള്‍ പറഞ്ഞു തരാം...
ഇന്‍സ്റ്റഗ്രാം റീല്‍സ് മുതല്‍ സുഹൃത്തുക്കള്‍ക്കിടയിലെ സൊറപറച്ചിലുകളില്‍ വരെ 'നെനച്ച വണ്ടി' ഡയലോഗ് വൈറലാണ്. ഇളയദളപതി വിജയ് ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ പറഞ്ഞ ഡയലോഗ് ആണിത്. 'കെടച്ച വണ്ടീല് കേറി നെനച്ച ഇടത്ത് പോക മുടിയാത്. നമുക്കാണേ ട്രെയിന്‍ വരണോനാ കൊഞ്ച നേരം പ്ലാറ്റ്‌ഫോമില് നിന്ന് താന്‍ ആകണം' എന്നാണ് വിജയ് പറഞ്ഞ വാക്കുകള്‍. 'കുറച്ച് നേരം കാത്തിരിക്കൂ, നിങ്ങളുടെ അവസരം നിങ്ങളെ തേടിയെത്തും' എന്നാണ് വിജയ് ഈ ഉപമ കൊണ്ട് അര്‍ത്ഥമാക്കിയത്. 'ഏതെങ്കിലും ട്രെയിനില്‍ കയറിയാല്‍ നിങ്ങള്‍ വിചാരിക്കുന്ന സ്ഥലത്തേക്ക് പോകാന്‍ സാധിക്കില്ല. കുറച്ച് നേരം പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്നാല്‍ മാത്രമേ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വണ്ടി വരൂ' എന്നാണ് വിജയ് പറഞ്ഞ വാക്കുകളുടെ അര്‍ഥം.