Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാൽ ആരാധകരെ ശാന്തരാകൂ... ഇനി മുന്നിലുള്ളത് കുറുപ്പ്, പ്രേമത്തെ വീഴ്ത്തി നേര്

Neru Mohanlal Jeethu Joseph  10 biggest hits Malayalam films

കെ ആര്‍ അനൂപ്

, വ്യാഴം, 4 ജനുവരി 2024 (09:17 IST)
മോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ മോഹൻലാലാണ്. കാലങ്ങളായി അതിനൊരു മാറ്റവും ഇല്ല. നടന്റെ സിനിമകൾക്ക് പോസിറ്റീവ് അഭിപ്രായങ്ങൾ കേട്ടാൽ പിന്നെ തിയറ്ററുകൾ പൂരപ്പറമ്പാകും.സമീപകാലത്ത് നടന് പോസിറ്റീവ് അഭിപ്രായം കേട്ട സിനിമകളൊന്നും വന്നില്ല എന്നതാണ് സങ്കടകരമായ കാര്യം.2023ൽ മോഹൻലാൽ ആരാധകർക്ക് മനസ്സു നിറയ്ക്കുന്ന ആ കാഴ്ച കാണാൻ നേര് സിനിമ റിലീസ് ആകുന്നത് വരെ കാത്തിരിക്കേണ്ടിവന്നു.  
 
ക്രിസ്മസ് റിലീസായി ഡിസംബർ 21നായിരുന്നു മോഹൻലാലിന്റെ നേര് പ്രദർശനത്തിന് എത്തിയത്. റിലീസ് ദിവസം മുതൽ കളക്ഷനിൽ താഴ്ചകളില്ലാതെ മുന്നോട്ട് മാത്രം കുതിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേര് നേരത്തെ തന്നെ പ്രവേശിച്ചിരുന്നു. ഈ ലിസ്റ്റിൽ സ്വന്തം സ്ഥാനം കുറച്ചുകൂടി മെച്ചപ്പെടുത്തിയിരിക്കുകയാണ് സിനിമ ഇപ്പോൾ. 
 
ഈ ലിസ്റ്റിൽ എട്ടാം സ്ഥാനത്തിൽ ആയിരുന്നു പ്രേമം. ഈ നിവിൻ പോളി ചിത്രത്തിന് പിന്നിലാക്കി എട്ടാം സ്ഥാനം നേര് സ്വന്തമാക്കി. നിലവിൽ ഒമ്പതാം സ്ഥാനത്തിലേക്ക് പ്രേമം വീണു. ഏഴാം സ്ഥാനത്തുള്ള കുറുപ്പിനെ വൈകാതെ തന്നെ മോഹൻലാൽ ചിത്രം മറികടക്കുമെന്ന് പ്രതീക്ഷിക്കാം. ജനപ്രീതിയിൽ മുന്നേറുന്ന നേര് രണ്ടാം ആഴ്ചയിൽ സ്ക്രീൻ കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ കേരളത്തിലെ തിയറ്ററുകളിൽ നിരവധി ഹൗസ് ഫുൾ ഷോകൾ ചിത്രത്തിന് ലഭിച്ചു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിലെ പതിനാറുകാരി, മകളുടെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ച് അജിത്ത്