രണ്ട് മൂന്ന് കാമുകിമാർ, കോഴിത്തരത്തിലും കുറവില്ല; ആലപ്പുഴ ജിംഖാനയിലെ നസ്ലിന്റെ ജോജോ ഇങ്ങനെ
നസ്‌ലെൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ആലപ്പുഴ ജിംഖാന. 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് പ്രതീക്ഷ കൂടാൻ കാരണം. നസ്‌ലെൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് നസ്‌ലെൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ചിത്രത്തിലെ നസ്ലിന്റെ കഥാപാത്രം എക്‌സ്‌ട്രോവേർട്ട് ആണ്. വളരെ ഹൈ ആയിട്ടുള്ള ഒരു കഥാപാത്രം. കോഴിത്തരമൊക്കെ ഉള്ള, രണ്ട് മൂന്ന് കാമുകിമാരൊക്കെ ഉള്ള ഒരു കഥാപാത്രം. താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ആലപ്പുഴ ജിംഖാനയിലേത് എന്ന് നസ്‌ലെൻ പറഞ്ഞു. താന്‍ ഇതുവരെ ചെയ്തതെല്ലാം നാണം കുണുങ്ങിയായ ഇന്‍ട്രോവേര്‍ട്ട് കഥാപാത്രങ്ങളായിരുന്നു. എന്നാൽ മൂന്ന് നായികമാരൊക്കെ ഉള്ള വളരെ ഓണ്‍ ആയിട്ടുള്ള കഥാപാത്രമാണ് ആലപ്പുഴ ജിംഖാനയിലേത് എന്ന് നസ്‌ലെൻ പറഞ്ഞു. ആലപ്പുഴ ജിംഖാനയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടൻ.
ആലപ്പുഴ ജിംഖാന എന്ന സിനിമയിലെ ജോജോ എന്ന കഥാപാത്രത്തെപ്പോലൊരു വേഷം ഞാന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ല. കാരണം എനിക്ക് കിട്ടുന്നതെല്ലാം നാണം കുണുങ്ങിയായിട്ടുള്ള ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള കഥാപാത്രങ്ങളാണ്. പക്ഷേ ഈ ചിത്രത്തിലെ എന്റെ കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള ക്യാരക്ടറാണ്. മൂന്ന് നായികമാരൊക്കെ ഉള്ള, ഭയങ്കര ഓണ്‍ ആയിട്ടുള്ള ഒരു ക്യാരക്ടറാണ് ഇത്, നസ്‌ലെൻ പറഞ്ഞു.